![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Flag_of_the_United_Nations.svg/langml-640px-Flag_of_the_United_Nations.svg.png&w=640&q=50)
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ
From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
വസ്തുതകൾ സെക്രട്ടറി-ജനറൽ ഐക്യരാഷ്ട്ര സഭ, ഔദ്യോഗിക വസതി ...
സെക്രട്ടറി-ജനറൽ ഐക്യരാഷ്ട്ര സഭ | |
---|---|
![]() ഐക്യരാഷ്ട്രസഭ കൊടി | |
![]() ഐക്യരാഷ്ട്രസഭ ചിഹ്നം | |
ഔദ്യോഗിക വസതി | Sutton Place, മാൻഹാട്ടൻ, ന്യൂയോർക്ക്, അമേരിക്ക |
കാലാവധി | അഞ്ചു വർഷം, അനിശ്ചിതകാലത്തേക്കു പുതുക്കാം |
പ്രഥമവ്യക്തി |
|
അടിസ്ഥാനം | United Nations Charter, 26 ജൂൺ 1945 |
വെബ്സൈറ്റ് | www |
അടയ്ക്കുക
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ്. 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.