From Wikipedia, the free encyclopedia
2008 ഏപ്രിൽ 6 ന് സമരാഹ്വാനം പ്രഖ്യാപിച്ച ഈജിപ്തിലെ അൽ മഹല്ലുൽ കുബ്റ എന്ന വ്യാവസായിക നഗരത്തിലെ തൊഴിലാളികൾക്ക് പിന്തുണ നൽകുവാനായി രൂപീകരിച്ച ഫേസ്ബുക്ക് ഉപഭോക്തൃ കൂട്ടായ്മയാണ് ഏപ്രിൽ 6 യുവജനപ്രസ്ഥാനം (ഇംഗ്ലീഷ്: The April 6 Youth Movement, അറബി: حركة شباب 6 أبريل).ഫേസ് ബുക്കിനെ കൂടാതെ ട്വിറ്റർ, ബ്ലോഗ് പോലുള്ള അനേകം ഓൺലൈൻ കൂട്ടായ്മകളും ഇതിൽ പങ്ക് വഹിച്ചു.[1][2]
April 6 Youth Movement ഏപ്രിൽ 6 യുവജനപ്രസ്ഥാനം حركة شباب 6 أبريل | |
പ്രമാണം:April 6 Youth Movement.jpg | |
സ്ഥാപകൻ(ർ) | അസ്മ മഹ്ഫൂസ്, അഹ്മദ് മെഹർ, [w:Israa Abdel Fattah |
---|---|
തരം | സമ്മർദ്ധ ശക്തി രാഷ്ട്രീയ പ്രസ്ഥാനം |
സ്ഥാപിക്കപ്പെട്ടത് | 2008 |
പ്രധാന ആളുകൾ | Mohammed Adel Amr Ali (leading member and blogger) |
പ്രവർത്തന മേഖല | ഈജിപ്ത് ഈജിപ്റ്റ് |
പ്രധാന ശ്രദ്ധ | ജനാധിപത്യം സാമൂഹ്യനീതി സ്വതന്ത്ര തെരഞ്ഞെടുപ്പ് ആഭ്യന്തര പ്രതിഷേധം |
വെബ്സൈറ്റ് | 6april.org |
പ്രക്ഷോഭനേതാക്കൾ അണികളോട് കറുത്ത വസ്ത്രം ധരിക്കുവാനും ജോലിയിൽ നിന്ന് വിട്ട് നിൽക്കുവാനും ആഹ്വാനം ചെയ്തു. ബ്ലോഗർമാരും തദ്ദേശിയ പത്രപ്രവർത്തകരും സമരത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിടാനും പോലീസ് നടപടികളെക്കുറിച്ചുള്ള സൂചനകൾ അണികളിലെത്തിക്കുവാനും വേണ്ട നിയമസഹായം നൽകുവാനുമുള്ള ഉപാധിയായി ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ നവ ഓൺലൈൻ മാർഗ്ഗങ്ങളെ അവലംബമാക്കി.[3]
ന്യൂയോർക്ക് ടൈംസ് ഇവരെ വിശേഷിപ്പിച്ചത് മികച്ച സംവേദനശക്തിയുള്ള ഫേസ്ബുക്ക് ഈജിപ്ഷ്യൻ രാഷ്ട്രീയകൂട്ടായ്മ എന്നാണ്. [4] 2009 ജനുവരിയിലെ കണക്കുകൾ പ്രകാരം ഏകദേശം 70,000-ത്തോളം പേർ മുഖ്യമായും ചെറുപ്പക്കാരും വിദ്യാസമ്പന്നരും ഈ കൂട്ടയ്മയിൽ അംഗങ്ങളായുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.