ഇൽഹാൻ ഉമർ
From Wikipedia, the free encyclopedia
അമേരിക്കയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയാണ് ഇൽഹാൻ അബ്ദുല്ലാഹി ഉമർ (ജനനം ഒക്ടോബർ 4, 1982). അമേരിക്കൻ കോൺഗ്രസിൽ 2019 മുതൽ മിനസോട്ടയിലെ അഞ്ചാം നമ്പർ ജില്ലയെ ഇൽഹാൻ ഉമർ പ്രതിനിധീകരിച്ച് വരുന്നു. ഡെമോക്രാറ്റിക് മുന്നണിയിലെ മിനസോട്ട ഡെമോക്രാറ്റിക്- ഫാർമർ- ലേബർ പാർട്ടിയിൽ അംഗമായ ഇൽഹാൻ ഉമർ[6], 2017 മുതൽ 2019 വരെ മിനസോട്ട ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ മിന്നിയപൊളിസിനെ പ്രതിനിധീകരിച്ചിരുന്നു. മിന്നിയപൊളിസും പ്രാന്തപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് അവരുടെ മണ്ഡലം.
ഇൽഹാൻ ഉമർ | |
---|---|
Member of the U.S. House of Representatives from മിനസോട്ട's 5th district | |
പദവിയിൽ | |
ഓഫീസിൽ ജനുവരി 3, 2019 | |
മുൻഗാമി | കീത്ത് എല്ലിസൺ |
Member of the [[മിനസോട്ട House of Representatives|മിനസോട്ട House of Representatives]] from the 60B district | |
ഓഫീസിൽ ജനുവരി 2, 2017 – ജനുവരി 3, 2019 | |
മുൻഗാമി | ഫിലിസ് കാഹൻ |
പിൻഗാമി | മുഹമ്മദ് നൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഇൽഹാം അബ്ദുല്ലാഹി ഉമർ[1] (1982-10-04) ഒക്ടോബർ 4, 1982 (41 വയസ്സ്) മൊഗാദിഷു, സോമാലിയ |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളികൾ | Tim Mynett
(m. 2020) |
കുട്ടികൾ | 3 |
വിദ്യാഭ്യാസം | ബാച്ചലർ ഓഫ് ആർട്ട്സ് |
വെബ്വിലാസം | House website |
കൺഗ്രഷണൽ പ്രോഗ്രസ്സീവ് കോക്കസിൽ വിപ് ആയി സേവനമനുഷ്ഠിച്ച് വന്ന ഇൽഹാൻ ഉമർ മിനിമം വേതനം 15 ഡോളർ ആക്കണമെന്ന് വാദിച്ചുവന്നു. സാർവത്രിക ആരോഗ്യ സേവനം, വിദ്യാർത്ഥികളുടെ കടം എഴുതിത്തള്ളൽ തുടങ്ങി ജനകീയ മുദ്രാവാക്യങ്ങൾ ഇവർ ഏറ്റെടുത്തു വന്നു. പലസ്തീൻ വിഷയത്തിൽ ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇൽഹാൻ ഉമർ[7][8][9] ബി.ഡി.എസ് പ്രസ്ഥാനത്തെ പിന്തുണച്ചു വരുന്നു.
അമേരിക്കൻ കോൺഗ്രസ്സിലെ ആദ്യത്തെ സോമാലി വംശജ, പുറത്ത് നിന്ന് വന്ന് പൗരത്വം നേടിയ വ്യക്തി എന്നീ നിലകളിൽ പ്രസക്തയാണ് ഇൽഹാൻ ഉമർ. മിനസോട്ടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വെള്ളക്കാരല്ലാത്ത വനിതയാണ് ഇവർ. കോൺഗ്രസ്സിലെത്തുന്ന ആദ്യ രണ്ട് മുസ്ലിം വനിതകളിൽ ഒരാളാണ് ഇവർ. റാഷിദ് തുലൈബ് ആണ് മറ്റൊരാൾ[10][11]. നിരവധി തവണ വധ ഭീഷണികളും അപവാദ പ്രചരണങ്ങളും രാഷ്ട്രീയ എതിരാളികളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള[12][13] ഇൽഹാൻ ഉമറിന് നേരെ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് വരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്[14][15].