From Wikipedia, the free encyclopedia
ബയോളജിയിലും മറ്റ് ശാസ്ത്രങ്ങളിലും പ്രയോഗിക്കുന്ന, കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ സിമുലേഷൻ വഴിയോ നടത്തുന്ന പരീക്ഷണം അല്ലെങ്കിൽ പഠനം ആണ് ഇൻ സിലിക്കോ പരീക്ഷണം. ഇതിലെ സിലിക്കോ എന്ന പദം കമ്പ്യൂട്ടർ ചിപ്പുകളിലെ സിലിക്കണിനെ പരാമർശിക്കുന്നു. ജീവശാസ്ത്രത്തിൽ (പ്രത്യേകിച്ച് സിസ്റ്റം ബയോളജി) സാധാരണയായി ഉപയോഗിക്കുന്ന ഇൻ വിവോ, ഇൻ വിട്രോ, ഇൻ സൈറ്റു എന്നീ ലാറ്റിൻ പദസമുച്ചയങ്ങളുടെ രീതിയിൽ 1987-ൽ സൃഷ്ടിക്കപ്പെട്ടത് ആണ് ഇത്.
1987-ൽ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ സെന്റർ ഫോർ നോൺലീനിയർ സ്റ്റഡീസിലെ കൃത്രിമ ജീവിതം എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു വർക്ക്ഷോപ്പിന്റെ പ്രഖ്യാപനത്തിൽ, കൃത്രിമ ജീവിതത്തെ വിവരിക്കാൻ ക്രിസ്റ്റഫർ ലാങ്ടൺ ആണ് ഈ പദപ്രയോഗം ആദ്യമായി ഉപയോഗിക്കുന്നത്. [1][2] 1989 ൽ, ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസിൽ നടന്ന "സെല്ലുലാർ ഓട്ടോമാറ്റ: തിയറി ആൻഡ് ആപ്ലിക്കേഷൻസ്" എന്ന വർക്ക്ഷോപ്പിൽ " ഡിഎൻഎ, ആർഎൻഎ ഫിസിക്കോകെമിക്കൽ കൺസ്ട്രെയിൻസ്, സെല്ലുലാർ ഓട്ടോമാറ്റ ആൻഡ് മോളിക്യുലാർ എവല്യൂഷൻ" റിപ്പോർട്ട് അവതരിപ്പിക്കവേ മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിലെ ഗണിതശാസ്ത്രജ്ഞനായ പെഡ്രോ മിറമോണ്ടസ്, പൂർണ്ണമായും ഒരു കമ്പ്യൂട്ടറിൽ നടത്തിയ ജീവശാസ്ത്രപരമായ പരീക്ഷണങ്ങളെ സൂചിപ്പിക്കാൻ ഈ പദപ്രയോഗം ആദ്യമായി ഉപയോഗിച്ചു. ഈ കൃതി പിന്നീട് മിറാമോണ്ടസ് തന്റെ പ്രബന്ധമായി അവതരിപ്പിച്ചു. [3]
യൂറോപ്യൻ കമ്മ്യൂണിറ്റിയുടെ കമ്മീഷൻ ബാക്ടീരിയൽ ജീനോം പ്രോഗ്രാമുകൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി എഴുതിയ ധവളപത്രങ്ങളിൽ ഇൻ സിലിക്കോ എന്ന പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. 1991-ൽ ഒരു ഫ്രഞ്ച് ടീം എഴുതിയതാണ് ഇൻ സിലിക്കോ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ റഫറൻസ് പേപ്പർ [4] ഇൻ സിലിക്കോ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ റഫറൻസ് ചെയ്ത പുസ്തക അധ്യായം 1990-ൽ ഹാൻസ് ബി. സീബർഗ് എഴുതിയതാണ്. [5]
ഇൻ സിലിക്കോ പദപ്രയോഗം യഥാർത്ഥത്തിൽ പ്രകൃതി അല്ലെങ്കിൽ ലബോറട്ടറി പ്രക്രിയകളെ (എല്ലാ പ്രകൃതി ശാസ്ത്രങ്ങളിലും) മാതൃകയാക്കുന്ന കമ്പ്യൂട്ടർ സിമുലേഷനുകളിൽ മാത്രമാണ് പ്രയോഗിച്ചത്, ഇത് കമ്പ്യൂട്ടർ ഉപയോഗിച്ച് പൊതുവായി ചെയ്യുന്ന കണക്കുകൂട്ടലുകളെ പരാമർശിക്കുന്നില്ല.
വൈദ്യശാസ്ത്രത്തിലെ ഇൻ സിലിക്കോ പഠനങ്ങൾ, ചെലവേറിയ ലാബ് ജോലികളുടെയും ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും ആവശ്യകത കുറയ്ക്കുന്നതിനൊപ്പം കണ്ടെത്തലിന്റെ നിരക്ക് വേഗത്തിലാക്കുകയ് ചെയ്യുമെന്ന് കരുതപ്പെടുന്നു. ഇത് നേടാനുള്ള ഒരു മാർഗം മരുന്ന് പരീക്ഷണത്തിനുള്ള ഡ്രഗ് കാൻഡിഡേറ്റുകളെ കൂടുതൽ ഫലപ്രദമായി നിർമ്മിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, 2010-ൽ, ഗവേഷകർ ഇൻ സിലിക്കോ രീതിയിൽ EADock എന്ന പ്രോട്ടീൻ ഡോക്കിംഗ് അൽഗോരിതം ഉപയോഗിച്ച് (പ്രോട്ടീൻ-ലിഗാൻഡ് ഡോക്കിംഗ് കാണുക) കാൻസർ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു എൻസൈമിന് സാധ്യതയുള്ള ഇൻഹിബിറ്ററുകൾ കണ്ടെത്തി. പിന്നീട് അമ്പത് ശതമാനം തന്മാത്രകളും ഇൻ വിട്രോയിൽ സജീവ ഇൻഹിബിറ്ററുകളാണെന്ന് തെളിയിക്കപ്പെട്ടു. [6][7] ഈ സമീപനം ഒരു ദിവസം ആയിരക്കണക്കിന് വൈവിധ്യമാർന്ന സംയുക്തങ്ങൾ ഭൌതികമായി പരിശോധിക്കാൻ പ്രാപ്തമായ ചിലവേറിയ ഹൈ-ത്രൂപുട്ട് സ്ക്രീനിംഗ് (HTS) റോബോട്ടിക് ലാബുകളുടെ ഉപയോഗത്തിൽ നിന്ന് വ്യത്യസ്തമാണ്.
ഒരു ഉദാഹരണമെന്ന നിലയിൽ, കോവിഡ്-19 (SARS-CoV-2)-നുള്ള സാധ്യതയുള്ള ചികിത്സകൾ തിരയുന്നതിനായിഡ്രഗ് റീപർപസിങ് പഠനത്തിനായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു. [8]
സെല്ലുലാർ സ്വഭാവത്തിന്റെ കമ്പ്യൂട്ടർ മോഡലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, 2007-ൽ ഗവേഷകർ മരുന്ന് കണ്ടുപിടിത്തത്തെ സഹായിക്കുന്നതിനായി ക്ഷയരോഗത്തിന്റെ ഒരു സിലിക്കോ മോഡൽ വികസിപ്പിച്ചെടുത്തു, തത്സമയ സിമുലേറ്റ് ചെയ്ത വളർച്ചാ നിരക്കുകളേക്കാൾ വേഗമേറിയതാണ് എന്നതാണ് ഇതിന്റെ പ്രധാന നേട്ടം, അതിലൂടെ താൽപ്പര്യമുള്ള പ്രതിഭാസങ്ങൾ മാസങ്ങൾക്കപ്പുറം മിനിറ്റുകൾക്കുള്ളിൽ നിരീക്ഷിക്കാൻ അനുവദിക്കുന്നു. [9]
മോളിക്യുലാർ ഡൈനാമിക്സ്, സെൽ ബയോളജി എന്നിവ മനസ്സിലാക്കുന്നതിലെ പരിമിതികളും, ലഭ്യമായ കമ്പ്യൂട്ടർ പ്രോസസ്സിംഗ് പവറിന്റെ അഭാവവും ആണ് സിലിക്കോ സെൽ മോഡലുകളുടെ പരിമിതികൾ.
ഡിഎൻഎ സീക്വൻസിംഗിൽ നിന്ന് ലഭിക്കുന്ന ഡിജിറ്റൽ ജനിതക ശ്രേണികൾ സീക്വൻസ് ഡാറ്റാബേസുകളിൽ സൂക്ഷിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യാം (സീക്വൻസ് അനാലിസിസ് കാണുക), കൂടാതെ ഇവ ഡിജിറ്റലായി മാറ്റം വരുത്താം അല്ലെങ്കിൽ കൃത്രിമ ജീൻ സിന്തസിസ് ഉപയോഗിച്ച് പുതിയ യഥാർത്ഥ ഡിഎൻഎ സൃഷ്ടിക്കുന്നതിനുള്ള ടെംപ്ലേറ്റുകളായി ഉപയോഗിക്കാം.
സിലിക്കോ കമ്പ്യൂട്ടർ അധിഷ്ഠിത മോഡലിംഗ് സാങ്കേതിക വിദ്യകൾക്ക് ഇനിപ്പറയുന്ന ഉപയോഗങ്ങളും ഉണ്ട്:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.