From Wikipedia, the free encyclopedia
ബിൽ ബ്രൈസൺ എഴുതി 2000-ൽ പ്രസിദ്ധീകരിച്ച ഓസ്ട്രേലിയയെക്കുറിച്ചുള്ള യാത്രാവിവരണപ്പുസ്തകമാണ് ഇൻ എ സൺബേൺഡ് കൺട്രി (ഇംഗ്ലീഷ്: In a sunburned country). ബ്രിട്ടണിൽ ഇത് ഡൗൺ അണ്ടർ (ഇംഗ്ലീഷ്: Down Under) എന്ന പേരിലായിരുന്നു പുറത്തിറക്കിയത്. 1990-കളുടെ അവസാനം നടത്തിയ ഓസ്ട്രേലിയൻ സഞ്ചാരത്തിൻ്റെ വിവരണമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ അരികുകളിലുള്ള പട്ടണങ്ങളും വരണ്ട ഉൾനാടൻ പ്രദേശങ്ങളിലൂടെയും ഉള്ള യാത്രയുടെ വിവരണങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.
കർത്താവ് | Bill Bryson |
---|---|
ചിത്രരചയിതാവ് | Neil Gower |
പുറംചട്ട സൃഷ്ടാവ് | David Cook |
രാജ്യം | Great Britain |
ഭാഷ | English |
വിഷയം | Australia |
സാഹിത്യവിഭാഗം | Travel |
പ്രസാധകർ | Doubleday |
പ്രസിദ്ധീകരിച്ച തിയതി | 2000 |
മാധ്യമം | |
ഏടുകൾ | 319 |
ISBN | 0-552-99703-X |
OCLC | 46662535 |
മുമ്പത്തെ പുസ്തകം | Notes from a Big Country |
ശേഷമുള്ള പുസ്തകം | Bill Bryson's African Diary |
മൂന്ന് ഭാഗങ്ങളായാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ഇന്ത്യൻ പസിഫിക് ട്രെയിനിൽ സിഡ്നിയിൽ നിന്ന് പെർത്തിലേക്കുള്ള സഞ്ചാരമാണ് ഇൻറ്റൂ ദ ഔട്ട്ബാക്ക് (ഇംഗ്ലീഷ്: Into the Outback) എന്ന ഒന്നാം ഭാഗത്തിലുള്ളത്. ഓസ്ട്രേലിയയുടെ തെക്കും കിഴക്കുമുള്ള ഏറ്റവും ജനവാസമേറിയ പ്രദേശങ്ങളായ സിഡ്നി, ക്യാൻബെറ, അഡെലെയ്ഡ്, മെൽബൺ എന്നീ പട്ടണങ്ങളും അവക്കിടയിലൂടെയുള്ള യാത്രയുമാണ് സിവിലൈസ്ഡ് ഓസ്ട്രേലിയ എന്ന രണ്ടാം ഭാഗം. മൂന്നാം ഭാഗമായ എറൗണ്ട് ദ എഡ്ജസിൽ ജനവാസം കുറഞ്ഞ വടക്കൻ-മദ്ധ്യ മരുഭൂമി പ്രദേശങ്ങളും പടിഞ്ഞാറൻ തീരവും വിവരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.