![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/95/Instagram_logo_2022.svg/langml-640px-Instagram_logo_2022.svg.png&w=640&q=50)
ഇൻസ്റ്റാഗ്രാം
From Wikipedia, the free encyclopedia
സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും[3].
![]() ![]() 2022 മെയ് മുതൽ ഉപയോഗിക്കപ്പെടുന്ന ലോഗോ | |
Original author(s) | കെവിൻ സിസ്ട്രോം, മൈക്ക് ക്രീഗർ |
---|---|
വികസിപ്പിച്ചത് | മെറ്റാ പ്ലാറ്റ്ഫോമുകൾ |
ആദ്യപതിപ്പ് | ഒക്ടോബർ 6, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-10-06) [1] |
ഓപ്പറേറ്റിങ് സിസ്റ്റം | ഐ.ഒ.എസ്, ആൻഡ്രോയ്ഡ്, ഫയർ ഒ.എസ്, വിൻഡോസ് |
ലഭ്യമായ ഭാഷകൾ | 32[2] languages |
ഭാഷകളുടെ പട്ടിക ചൈനീസ് (ലളിതവും സാമ്പ്രദായികവും), ക്രൊയേഷ്യൻ, ചെക്ക്, ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഹിന്ദി, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, മലയ്, നോർവീജിയൻ, പോളിഷ്, പോർച്ചുഗീസ്, റൊമാനിയൻ, റഷ്യൻ, സ്ലൊവാക്, സ്പാനിഷ്, സ്വീഡിഷ്, ടാഗലോഗ്, തായ്, തുർകിഷ്, യുക്രൈനിയൻ, വിയറ്റ്നാമീസ്, പേർഷ്യൻ | |
അനുമതിപത്രം | ഉപയോഗ നിബന്ധനകളുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ |
വെബ്സൈറ്റ് | instagram |
ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, ഗൂഗ്ൾ പ്ലേ വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്[4].
2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും ഫേസ്ബുക്ക് സ്വന്തമാക്കി[5]. ഏതാണ്ട് 1 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്. നിലവിൽ ഈ കമ്പനി പ്രത്യേകമായി പ്രവർത്തിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്[6].