ഇൻഫോസിസ്
From Wikipedia, the free encyclopedia
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്.[2] ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്(മുന്പ് ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്). ഇൻഡ്യയിലെ ബാംഗ്ലൂരിൽ, ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തിക്കുന്ന പ്രധാന ഓഫീസ് കൂടാതെ, ഇൻഡ്യയിൽ തന്നെ ഒൻപത് സോഫ്റ്റ്വേർ ഉല്പാദന കേന്ദ്രങ്ങളും, ഇരുപതു വിദേശ രാജ്യങ്ങളിലായി, മുപ്പതോളം മറ്റോഫീസുകളും പ്രവർത്തിക്കുന്നു. 2006 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസിന്റെ വാർഷിക വിറ്റുവരവ് 2.15 ബില്യൺ യൂ എസ് ഡോളറിനു മുകളിലായിരുന്നു. 160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, ഇൻഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.[അവലംബം ആവശ്യമാണ്]
വസ്തുതകൾ Type, Traded as ...
Public | |
Traded as | ബി.എസ്.ഇ.: 500209 എൻ.എസ്.ഇ.: INFY NYSE: INFY BSE SENSEX Constituent |
വ്യവസായം | IT services, IT consulting |
സ്ഥാപിതം | 1981 |
സ്ഥാപകൻ |
|
ആസ്ഥാനം | , |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | സലിൽ എസ് പരേഖ് (സിഇഒ & എംഡി) നന്ദൻ നിലേക്കനി (ചെയർമാൻ) |
സേവനങ്ങൾ | IT, business consulting and outsourcing services |
വരുമാനം | US$ 7.39 billion (2013)[1] |
പ്രവർത്തന വരുമാനം | US$ 1.90 billion (2013)[1] |
മൊത്ത വരുമാനം | US$ 1.72 billion (2013)[1] |
മൊത്ത ആസ്തികൾ | US$ 8.53 billion (2013)[1] |
Total equity | US$ 7.33 billion (2013)[1] |
ജീവനക്കാരുടെ എണ്ണം | 156,688 (2013)[1] |
ഡിവിഷനുകൾ | ഇൻഫോസിസ് ബിപിഎം |
വെബ്സൈറ്റ് | ഇൻഫോസിസ്.കോം |
അടയ്ക്കുക