കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി From Wikipedia, the free encyclopedia
കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി.[1] കേരളത്തിലെ അനുഷ്ഠാനകലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.[അവലംബം ആവശ്യമാണ്] ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
തങ്കുമാരാർ. ചേലക്കര ഉണ്ണികൃഷ്ണൻ മണിയാംപറമ്പിൽ മണി ചേലക്കര സൂര്യൻ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.