ചെണ്ടമേളം
ചെണ്ടകൾ കൊണ്ടുള്ള വാദ്യമേളം From Wikipedia, the free encyclopedia
വിവിധതരം ചെണ്ടകൾ ചേർത്ത് അവതരിപ്പിക്കുന്ന മേളമാണ് ചെണ്ടമേളം. ചെണ്ടയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാണ്ടിമേളം,പഞ്ചാരിമേളം മുതലായ വകഭേദങ്ങളും ചെണ്ടമേളത്തിനുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയാണിത്. കൊമ്പ്, കുഴൽ, ഇലത്താളം മുതലായവ ചെണ്ടയുടെ അകമ്പടിയായി ഉണ്ടാവും. കേരളത്തിൽ മറ്റു പ്രധാനപരിപാടികളുടെ അനുബന്ധമായും ചെണ്ടമേളം അവതരിപ്പിച്ചുകാണാറുണ്ട്.
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.