ഇന്ത്യൻ തീരസംരക്ഷണസേന
From Wikipedia, the free encyclopedia
ഇന്ത്യൻ തീരസംരക്ഷണസേന (ഇംഗ്ലീഷ്: Indian Coast Guard) ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. "തീരസംരക്ഷണസേന ആക്റ്റ്" എന്ന ആക്റ്റിന്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയിലാണ് ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത്. ഭാരതീയ പ്രതിരോധ മന്ത്രാലയത്തിനു കീഴെയാണ് ഇതിന്റെ പ്രവർത്തനം.
ഭാരതീയ നാവികസേന, ഭാരതീയ മത്സ്യബന്ധന മന്ത്രാലയം, ഭാരതീയ റവന്യൂ മന്ത്രാലയം എന്നീ വിഭാഗങ്ങളോടും അതതു സംസ്ഥാന പോലീസ് സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.
വസ്തുതകൾ ഇന്ത്യൻ തീരസംരക്ഷണസേന (Indian Coast Guard), Active ...
ഇന്ത്യൻ തീരസംരക്ഷണസേന (Indian Coast Guard) | |
---|---|
ഇന്ത്യൻ തീരസംരക്ഷണസേന മുദ്ര | |
Active | 1978–തുടരുന്നു |
രാജ്യം | ഇന്ത്യ |
തരം | തീരസംരക്ഷണസേന |
വലിപ്പം | സജ്ജീവ പ്രവർത്തനം; 10,440 ആളുകൾ |
Part of | പ്രതിരോധ മന്ത്രാലയം(ഇന്ത്യ) ഇന്ത്യൻ സൈന്യം |
ആസ്ഥാനം | ന്യൂഡൽഹി |
ചുരുക്ക പേര് | ICG |
ആപ്തവാക്യം | സംസ്കൃതം: वयम् रक्षामः (വയം രക്ഷാം/ഞങ്ങൾ സംരക്ഷിക്കുന്നു) |
Anniversaries | തീരസംരക്ഷണസേന ദിനം: 1 ഫെബ്രുവരി |
Website | ഔദ്യോഗിക വെബ്സൈറ്റ് |
Commanders | |
ഡയറക്റ്റർ ജനറൽ | വൈസ് അഡ്മിറൽ അനുരാഗ് ഗോപാലൻ തപ്ലിയാൽ, AVSM |
അഡീഷൽ ഡയറക്റ്റർ ജനറൽ | ADG രാജേന്ദ്ര സിംഗ്, PTM, TM |
Insignia | |
പതാക | |
Aircraft flown | |
Helicopter | HAL ചേതക്, HAL ധ്രുവ് |
Patrol | ഡോമിനർ Do 228 |
അടയ്ക്കുക