കൊച്ചി മെട്രോ സ്റ്റേഷൻ From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് ഇടപ്പള്ളി മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ പത്തടിപ്പാലം മെട്രോ നിലയത്തിനും ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[2][3]
Edappally ഇടപ്പള്ളി മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | Edappally Junction | ||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
തുറന്നത് | ജൂലൈ 19 2017[1] | ||||||||||
സേവനങ്ങൾ | |||||||||||
|
മെട്രോ സ്റ്റേഷനിൽ നിന്ന് അടുത്തുള്ള ലുലുമാളിലേക്കുള്ള ആകാശപ്പാത അഥവാ സ്കൈവൈ രാവിലെ 9 മുതൽ രാത്രി 10 വരെ.[4][5]
കാൽനട യാത്രക്കാർക്കായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) നേതൃത്വത്തിലാണ് അടിപ്പാത നിർമ്മാണം പൂർത്തിയാക്കിയത്. ഇരുവശങ്ങളിലും സ്റ്റേഷന്റെ മുന്നിൽനിന്നാണ് അടിപ്പാതയിലേക്കുള്ള പ്രവേശനം. 44 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവുമുള്ളതാണ് അടിപ്പാത.[6]
ഓരോ സ്ത്രീയും ഏറെ പ്രത്യേകതയുള്ളയാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് കെഎംആർഎൽ വനിതാ ദിനം ആചരിച്ചത്. വനിത ദിനത്തിന്റെ ഭാഗമായി 2018 മാർച്ച് 8 ന് സ്റ്റേഷൻ കൺട്രോളറും സാങ്കേതിക വിഭാഗം ജീവനക്കാരും എല്ലാം വനിതകളായിരുന്നു.[7][8]
കൊച്ചി മെട്രോയുടെ ഒന്നാം വാർഷികത്തിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും കെഎംആർഎൽ അധികൃതരും മെട്രോ ജീവനക്കാരും ചേർന്ന് ഒരു വലിയ കേക്ക് മുറിച്ചാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.[9] തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ടൈം-ട്രാവലർ-മാജിക് മെട്രോ ഇന്ദ്രജാലം അരങ്ങേറി.[1][10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.