![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6f/IjevanNewCollage.jpg/640px-IjevanNewCollage.jpg&w=640&q=50)
ഇജെവാൻ
From Wikipedia, the free encyclopedia
ഇജെവൻ (Armenian: Իջևան) അർമേനിയയിലെ താവുഷ് പ്രവിശ്യയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. മേഖലയുടെ മധ്യഭാഗത്തായി, ഗുഗാർക് പർവതനിരകളിലെ ഇജെവൻ പർവതശിഖരത്തിൻറെ താഴ്വരയിൽ, അഘ്സ്റ്റെവ് നദിയോരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അർമേനിയൻ അപ്പസ്തോലിക സഭയുടെ താവുഷ് രൂപതയുടെ ആസ്ഥാനമാണ് ഇജെവൻ.
വസ്തുതകൾ ഇജെവാൻ Իջևան, Country ...
ഇജെവാൻ Իջևան | ||
---|---|---|
![]() From top left: Aghstev River • Ijevan central park Ijevan Vineyards • Mother Armenia Ijevan Wildlife Sanctuary • Ijevan Dendropark Ijevan skyline and Gugark mountains | ||
| ||
Coordinates: 40°52′45″N 45°08′50″E | ||
Country | ![]() | |
Province | Tavush | |
Founded | 1780s | |
City status | 1961 | |
• ആകെ | 4.6 ച.കി.മീ.(1.8 ച മൈ) | |
ഉയരം | 755 മീ(2,477 അടി) | |
• ആകെ | 21,081 | |
• ജനസാന്ദ്രത | 4,600/ച.കി.മീ.(12,000/ച മൈ) | |
സമയമേഖല | UTC+4 (AMT) | |
Postal code | 4001, 4002 | |
ഏരിയ കോഡ് | (+375) 263 | |
വാഹന റെജിസ്ട്രേഷൻ | 57 | |
ഇജെവാൻ at GEOnet Names Server |
അടയ്ക്കുക
യെറിവാനിൽ നിന്ന് ഏകദേശം 137 കിലോമീറ്റർ വടക്കുകിഴക്കായാണ് ഇജെവാൻ സ്ഥിതി ചെയ്യുന്നത്.[2] യെറിവാൻ-ടിബിലിസി ഹൈവേ ഇജെവാനിലൂടെ കടന്നുപോകുന്നു. 2011 ലെ സെൻസസ് പ്രകാരം, 21,081 ജനസംഖ്യയുണ്ടായിരുന്ന ഈ പട്ടണം പ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായി മാറി.