![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f7/%25D8%25A7%25D9%2586%25D8%25AF%25DB%258C%25D9%2585%25D8%25B4%25DA%25A9_andimeshk.jpg/640px-%25D8%25A7%25D9%2586%25D8%25AF%25DB%258C%25D9%2585%25D8%25B4%25DA%25A9_andimeshk.jpg&w=640&q=50)
ആൻഡിമെഷ്ക്
From Wikipedia, the free encyclopedia
ആൻഡിമെഷ്ക് (പേർഷ്യൻ: اندیمشک, also Romanized as Āndīmeshḵ) ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ ആൻഡിമെഷ്ക് കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. ഷൂഷിന് 34 കിലോമീറ്റർ (21 മൈൽ) വടക്ക് മാറി സ്ഥിതിചെയ്യുന്ന ഈ നഗരം, ടെഹ്റാനും അഹ്വാസിനും ഇടയിലുള്ള പ്രധാന പാതയിലും റെയിൽപ്പാതയിലുമാണ് സ്ഥിതിചെയ്യുന്നത്. ഉർ III കാലഘട്ടത്തിൽ (ബിസി 21 മുതൽ 20 വരെ നൂറ്റാണ്ടുകൾ) മെസപ്പൊട്ടേമിയയിൽ നിന്നുള്ള ക്യൂണിഫോം കളിമൺഫലകങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഇത് "മുതല (പട്ടണം)" എന്ന് അർത്ഥമാക്കുന്ന "ആദംഷാക്ക്" എന്ന പേരിലായിരുന്നു. പിന്നീട് അത് "ധാരാളം വെണ്ണ" എന്നർത്ഥമുള്ള "ആൻഡമാസ്ക" അല്ലെങ്കിൽ "ആന്ഡിമാസ്ക" എന്ന് വിളിക്കപ്പെടുകയും ഗീൽ-എബി, ലൂർ തുടങ്ങിയ പ്രാദേശിക ഗ്രാമങ്ങളും രണ്ട് കോട്ടകളും ഇതിലേക്ക് ചേർക്കുകയുമുണ്ടായി.[2] ഈ നഗരം ഇലാം, അൻഷാൻ എന്നിവിടങ്ങളിലേക്കും പിന്നീട് ലോറെസ്താനിലേക്കും പോകുന്ന വഴിയായിരുന്നതിനാൽ സസാനിഡ് കാലഘട്ടത്തിന്റെ അവസാനം വരെ തന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു.[3]
ആൻഡിമെഷ്ക് اندیمشک | |
---|---|
City | |
![]() Andimeshk | |
Nicknames: اری ترین, اندیمشک, لور, اردریکا | |
Coordinates: 32°27′36″N 48°21′33″E | |
Country | ഇറാൻ |
പ്രവിശ്യ | ഖുസെസ്ഥാൻ |
County | Andimeshk |
Bakhsh | Central |
ഉയരം | 176 മീ(577 അടി) |
(2016 Census) | |
• നഗരപ്രദേശം | 135,116 [1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
വെബ്സൈറ്റ് | www.andimeshk.ir |