ആപ്റ്റ്
From Wikipedia, the free encyclopedia
ഡെബിയനിലും അതിന്റെ ഉപവിതരണങ്ങളിലും പാക്കേജ് മാനേജറായ ഡിപികെജിക്കു വേണ്ടി നിർമ്മിച്ച അപ്ഡേറ്റിംഗ് ഉപകരണമാണ് ആപ്റ്റ്.[3] ഇതൊരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്. അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂൾ എന്നതിന്റെ ചുരുക്കരൂപമാണ് ആപ്റ്റ്. ആപ്ട്-ഗെറ്റ് ആണ് സാധാരണയായി ഡിപികെജിക്കുള്ള പുതുക്കൽ ഉപകരണം. ആപ്റ്റ്-ആർപിഎം എന്ന ആപ്റ്റിന്റെ രൂപം ആർപിഎമ്മിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്.[4] ഫിങ്ക് പ്രൊജക്ട് മാകിലേക്കും ഇത് വിവർത്തനം നടത്തി ഉപയോഗിക്കുന്നുണ്ട്. ഓപൺസൊളാരിസിലും ആപ്റ്റ് ലഭ്യമാണ്.[5] ജയിൽബ്രോക്കൺ ഐഓഎസിൽ ഉപയോഗിക്കുന്ന സിഡിയ ആപ്റ്റിനോടു നല്ല രീതിയിൽ സാദൃശ്യം കാണിക്കുന്നുണ്ട്.[6][7]
വസ്തുതകൾ ആദ്യപതിപ്പ്, Stable release ...
ആദ്യപതിപ്പ് | 16 ഓഗസ്റ്റ് 1998 (1998-08-16)[1] |
---|---|
Stable release | |
Preview release | 0.8.16~exp13
/ മാർച്ച് 13, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-13) |
റെപോസിറ്ററി | |
ഭാഷ | സി++ |
ഓപ്പറേറ്റിങ് സിസ്റ്റം | വിവിധം |
പ്ലാറ്റ്ഫോം | യൂണിക്സ് പോലെയുള്ളവ |
തരം | പാക്കേജ് മാനേജർ |
അനുമതിപത്രം | ഗ്നു ജിപിഎൽ |
വെബ്സൈറ്റ് | wiki.debian.org/Apt wiki.debian.org/Teams/Apt |
അടയ്ക്കുക