![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f4/Anita_tijoux.jpg/640px-Anita_tijoux.jpg&w=640&q=50)
ആനാ ടിഷു
ഫ്രഞ്ച്-ചിലിയൻ ഗായിക / From Wikipedia, the free encyclopedia
ആനാ മരിയ മെറിനോ ടിഷു ([tiʒu]), എന്ന ആനാ ടിഷു ഒരു ഫ്രഞ്ച്-ചിലിയൻ ഗായികയാണ്. 1990 കളുടെ അവസാനത്തിൽ മാകിസാ എന്ന ചിലിയൻ ഹിപ്-ഹോപ് ബാൻഡിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കയിലെങ്ങും അറിയപ്പെട്ടു. 2006-ൽ, മെക്സിക്കൻ ഗായിക ജൂലിയേറ്റ വെനാഗിയുമായി ചേർന്ന് നിർമിച്ച "എറെസ് പാരാ മി" എന്ന ഹിറ്റ് ഗാനത്തിലൂടെ ലാറ്റിൻ പോപ്പിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നു. 2009 ൽ ഇറങ്ങിയ 1977 [1]എന്ന ആൽബം കൂടുതൽ വ്യാപകമായി അംഗീകാരം നേടി. ഈ ആൽബത്തിന് മികച്ച ലാറ്റിൻ റോക്ക് ആൽബത്തിനുള്ള ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. എഎംസി ചാനൽ അവതരിപ്പിച്ച പ്രശസ്ത ടെലിവിഷൻ പരമ്പര ബ്രേക്കിങ്ങ് ബാഡ്, കോമഡി സെൻട്രലിന്റെ ബ്രോഡ് സിറ്റി, ഇഎ സ്പോർട്സ് നിർമിച്ച വീഡിയോ ഗെയിം ഫിഫ 11 എന്നിവയിൽ ഈ ആൽബത്തിലെ "1977" എന്ന സിംഗിൾ ഉപയോഗിക്കപ്പെട്ടു. [2]
ചിലിയിൽ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലഘട്ടത്തിൽ ഫ്രാൻസിലേക്ക് കുടിയേറിയ ചിലിയൻ മാതാപിതാക്കളുടെ മകളാണ് ആനാ ടിഷു.