ആഡംസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ജെഫേഴ്സൺ കൗണ്ടിയിലെ ഒരു പട്ടണമാണ്. പ്രസിഡന്റ് ജോൺ ആഡംസിന്റെ പേരിലുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 5,143 ആയിരുന്നു.[3] ആഡംസ് എന്ന ഗ്രാമവും ഈ പട്ടണത്തിലുൾപ്പെട്ടിരിക്കുന്നു. ഗ്രാമവും പട്ടണവും വാട്ടർടൗണിന് തെക്ക് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ ആഡംസ്, ന്യൂയോർക്ക്, Country ...
ആഡംസ്, ന്യൂയോർക്ക്
Town
Thumb
Adams
Adams
Thumb
Adams
Adams
Coordinates: 43°48′36″N 76°01′26″W
CountryUnited States
StateNew York
CountyJefferson
Incorporated1802
ഭരണസമ്പ്രദായം
  MayorDavid W. Kellogg (R)
Town Council
  • Barry Waite (R)
  • Mary Stone (R)
  • George Moulton (R)
  • Robert Storms (R)
വിസ്തീർണ്ണം
  ആകെ42.38  മൈ (109.77 ച.കി.മീ.)
  ഭൂമി42.23  മൈ (109.38 ച.കി.മീ.)
  ജലം0.15  മൈ (0.40 ച.കി.മീ.)
ഉയരം
619 അടി (189 മീ)
ജനസംഖ്യ
 (2010)
  ആകെ5,143
  കണക്ക് 
(2016)[2]
5,094
  ജനസാന്ദ്രത120.62/ച മൈ (46.57/ച.കി.മീ.)
സമയമേഖലUTC-5 (EST)
  Summer (DST)UTC-4 (EDT)
ZIP code
13605, 13606
ഏരിയ കോഡ്315
FIPS code36-045-00210
വെബ്സൈറ്റ്www.townofadams.com
അടയ്ക്കുക

ചരിത്രം

1800 ഓടെ ആഡംസ് ഗ്രാമത്തിൽ കുടിയേറ്റം ആരംഭിച്ചു. 1801-ൽ ഡേവിഡ് സ്മിത്ത് എന്ന വ്യക്തി ഇന്നത്തെ ആഡംസ് പട്ടണത്തിന്റെ സൈറ്റിൽ ഒരു തടിമിൽ നിർമ്മിച്ചു. 1802-ൽ പ്രസിഡന്റ് ജോൺ ആഡംസിന്റെ പേരിലേയ്ക്ക്മാറ്റുകയും (അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം അവസാനിച്ച വർഷം), അലപ്പോ, ഓർഫിയസ് എന്നിവിടങ്ങളിലെ സർവേ ടൗൺഷിപ്പുകളിൽ നിന്ന് ആഡംസ് പട്ടണം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആഡംസിന്റെ കിഴക്കൻ ഭാഗം 1804-ൽ റോഡ്‌മാൻ പട്ടണം രൂപീകരിക്കുവാനായി വേർതിരിക്കപ്പെട്ടു. 1812 ലെ യുദ്ധത്തിൽ, ആഡംസ് പട്ടണം ഗാർഹിക പ്രതിരോധത്തിനായി ഒരു പ്രാദേശിക മിലിഷിയ രൂപീകരിച്ചിരുന്നു. ടാൽക്കോട്ട് ഫാൾ‌സ് സൈറ്റ് 1974 ൽ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഉൾപ്പെടുത്തി.[4]

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 42.4 ചതുരശ്ര മൈൽ (109.9 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 42.3 ചതുരശ്ര മൈൽ (109.5 ചതുരശ്ര കിലോമീറ്റർ) ഭാഗം കരഭൂമിയും 0.15 ചതുരശ്ര മൈൽ (0.4 ചതുരശ്ര കിലോമീറ്റർ) അഥവാ 0.36 ശതമാനം ഭാഗം വെള്ളവുമാണ്.[5]

ഒരു പ്രധാന വടക്ക്-തെക്ക് ഹൈവേയായ അന്തർസംസ്ഥാന 81 ആഡംസ് പട്ടണത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നു. പട്ടണപരിധിക്കുള്ളിൽ ഇതിന് മൂന്ന് ഇന്റർചേഞ്ചുകളുണ്ട്. ആദംസ് കേന്ദ്രത്തിൽനിന്ന് മറ്റൊരു വടക്ക്-തെക്ക് ഹൈവേയായ ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 177, യുഎസ് റൂട്ട് 11 ൽ നിന്ന് കിഴക്കോട്ട് പോകുന്നു. ആഡംസ് ഗ്രാമത്തിൽ നിന്ന് ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 178 പടിഞ്ഞാറന് ഭാഗത്തേയ്ക്ക് പോകുന്നു.

ടഗ് ഹിൽ പീഠഭൂമിയുടെ പടിഞ്ഞാറ് ഭാഗത്താണ് പട്ടണം സ്ഥിതിചെയ്യുന്നത്. സാൻഡി ക്രീക്ക് പട്ടണത്തിന്റെ തെക്ക് ഭാഗത്തുകൂടി പടിഞ്ഞാറൻ ദിശയിലേയ്ക്ക് ഒഴുകുമ്പോൾ സ്റ്റോണി ക്രീക്ക് വടക്കൻ ഭാഗത്തുകൂടിയും ഒഴുകുന്നു. രണ്ട് ക്രീക്കുകളും ഒണ്ടാറിയോ തടാകത്തിന്റെ നേരിട്ടുള്ള പോഷകനദികളാണ്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.