![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/eb/75_Medicago_sativa_L.jpg/640px-75_Medicago_sativa_L.jpg&w=640&q=50)
അൽഫാൽഫ
From Wikipedia, the free encyclopedia
ലുസേൺ എന്നുമറിയപ്പെടുന്ന അൽഫാൽഫ (മെഡികാഗോ സറ്റൈവ), പീ കുടുബമായ ഫാബേസീയിലെ ബഹുവർഷച്ചെടിയായ സപുഷ്പികളുടെ ഒരു സ്പീഷീസാണ്. ഇവ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഒരു പ്രധാന വിളയായി കൃഷി ചെയ്തു വരുന്നു. മേച്ചിൽ പുല്ലിനും, ഹേ, സൈലേജ് എന്നിവയ്ക്കൊപ്പം ഒരു പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. അൽഫാൽഫ എന്ന പേര് വടക്കേ അമേരിക്കയിൽ ഉപയോഗിക്കുന്നുണ്ട്. യുനൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ലുസേൺ എന്ന പേര് ഉപയോഗിച്ചുവരുന്നു. വൃത്താകൃതിയിലുള്ള ലഘുലേഖകൾ ഉൾകൊള്ളുന്ന trifoliate ഇലകൾ, പ്രത്യേകിച്ച് തളിരിലകൾ, ക്ലോവർ സസ്യവുമായി വളരെയധികം സാമ്യം കാണിക്കുന്നു. ദക്ഷിണേന്ത്യൻ പാചകരീതിയിൽ ഉണ്ടാക്കുന്ന വിഭവങ്ങളിൽ മുളപ്പിച്ച അൽഫാൽഫ ഒരു സാധാരണ ഘടകമാണ്.[4]
വസ്തുതകൾ അൽഫാൽഫ, ശാസ്ത്രീയ വർഗ്ഗീകരണം ...
അൽഫാൽഫ | |
---|---|
![]() | |
Medicago sativa[1] | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Genus: | Medicago |
Section: | M. sect. Medicago |
Species: | M. sativa |
Binomial name | |
Medicago sativa | |
Subspecies | |
| |
Synonyms[3] | |
List
|
അടയ്ക്കുക