ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻ‍സ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം (ഹീബ്രു: כיפת ברזל). എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്

വസ്തുതകൾ അയൺ ഡോം, തരം ...
അയൺ ഡോം
Thumb
"Iron Dome" launcher deployed next to Sderot, Israel (June 2011)
തരംC-RAM and short range Air defence system
ഉത്ഭവ സ്ഥലം ഇസ്രയേൽ
യുദ്ധസേവന ചരിത്രം
കാലയളവ്2011–present
ഉപയോഗിക്കുന്നവർ ഇസ്രയേൽ
 സിംഗപ്പൂർ[1]
യുദ്ധങ്ങൾGaza–Israel conflict (2011, 2012) Operation Pillar of Defense
നിർമാണ ചരിത്രം
ഡിസൈനർRafael Advanced Defense Systems and Israel Aerospace Industries
രൂപകൽപ്പനചെയ്ത തീയതി2005–present
നിർമ്മാതാവ്Rafael Advanced Defense Systems and Israel Aerospace Industries
ചിലവ് (യൂണിറ്റിന്)US$35,000-50,000 per missile (for domestic usage)[2]
US$50 million per battery
നിർമാണ കാലയളവ്2011–present
നിർമ്മിച്ച എണ്ണം5 batteries deployed (15 launchers)[3]
പ്രത്യേകതകൾ
ഭാരം90 kg (200 lb)
നീളം3 m (9.8 ft)
വ്യാസം160 mm (6.3 in)
Detonation
mechanism
Proximity fuze

Launch
platform
Three launchers, each carrying 20 interceptors.
അടയ്ക്കുക

പ്രവർത്തനരീതി

റഡാറുകൾ,നിയന്ത്രണ കേന്ദ്രം,മിസൈലുകൾ എന്നിവ ഉൾപ്പെട്ടതാണ് അയേൺ ഡോം. റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് തകർക്കുന്നു.

ഉപയോഗിക്കുന്ന രാജ്യങ്ങൾ

ഇസ്രായേൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ തുടർന്ന് ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചു. ഗാസയിൽ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കൻ ലബനനിൽ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാൻ കഴിയും. 2011 മുതൽ ഇത് പ്രവർത്തനക്ഷമമായി. [4]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.