അഭിജിത് ബാനർജി
From Wikipedia, the free encyclopedia
ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത് ബിനായക് ബാനർജി (ഇംഗ്ലീഷ്: Abhijit Vinayak Banerjee; ബംഗാളി: অভিজিৎ বিনায়ক বন্দ্যোপাধ্যায়, ജനനം 1961). ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം [4][5]ലഭിച്ചു. [6] [7] മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അദ്ദേഹം സാമ്പത്തിക നൊബേൽ നേടിയത്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് അദ്ദേഹത്തിന് സാമ്പത്തിക നൊബേൽ ലഭിച്ചത്.
അഭിജിത് ബിനായക് ബാനർജി | |
---|---|
![]() | |
ജനനം | Dhule, India | ഫെബ്രുവരി 21, 1961
വിദ്യാഭ്യാസം | Presidency University, Kolkata University of Calcutta (BA) Jawaharlal Nehru University (MA) Harvard University (PhD) |
ജീവിതപങ്കാളി(കൾ) | Arundhati Tuli (divorced) Esther Duflo (2015–present) |
അവാർഡുകൾ | Nobel Memorial Prize (2019)[1] |
Scientific career | |
Fields | Development economics |
Institutions | Massachusetts Institute of Technology |
Doctoral advisor | Eric Maskin |
ഗവേഷണ വിദ്യാർത്ഥികൾ | Esther Duflo[2] Dean Karlan[3] Benjamin Jones |
ജീവിതരേഖ
1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമ്മലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. [8] പിന്നീട് 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. വിവരവിനിമയത്തിൻറെ സാമ്പത്തിക ശാസ്ത്രം എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിൻറെ തീസിസ് വിഷയം.
നിലവിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജിയിൽ അധ്യാപകനാണ് അഭിജിത് ബാനർജി. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും അദ്ദേഹം അധ്യാപകനായിരുന്നു. അധ്യാപനരംഗത്തായിരിക്കെയാണ് അദ്ദേഹം വികസനസാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധയൂന്നിയത്. 2019 ലെ ലോക്സഭാ തിരഞ്ഞടുപ്പിലെ കോൺഗ്രസ്സിന്റെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
പുരസ്‌കാരങ്ങൾ
അദ്ദേഹത്തിന് 'പുവർ ഇക്കണോമിക്‌സ്' എന്ന പുസ്തകത്തിന് ഗോൾഡ്മാൻ സാച്ച്‌സ് ബിസ്സിനസ്സ് ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചു. 2015-നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എൻ. സെക്രട്ടറി ജനറൽ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയിൽ അംഗമായിരുന്നു അഭിജിത് ബിനായക് ബാനർജി.2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നേടിയത് അദ്ദേഹം ആണ്.
കൃതികൾ
- ചാഞ്ചാട്ടവും വളർച്ചയും (Volatility And Growth)
- പുവർ ഇക്കണോമിക്‌സ് : ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള ഒരു സമൂലമായ പുനർവിചിന്തനം
- A Short History of Poverty Measurements
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.