അപ്പാച്ചെ ഗ്രൂവി
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
ജാവ പ്ലാറ്റ്ഫോമിനുള്ള ഒരു ജാവ വാക്യഘടനാ-അനുയോജ്യമായ ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് ഭാഷയാണ് അപ്പാച്ചഗ്രൂവി. പൈത്തൺ, റൂബി, പേൾ, സ്മാൾടാക് തുടങ്ങിയവയ്ക്ക് സമാനമായ സവിശേഷതകളുള്ള സ്റ്റാറ്റിക്, ഡൈനാമിക്ക് ഭാഷയാണ് ഇത്. ജാവ പ്ലാറ്റ്ഫോമിനായി ഇത് ഒരു പ്രോഗ്രാമിങ് ഭാഷയായും സ്ക്രിപ്റ്റിങ്ങ് ഭാഷയായും ആയി ഉപയോഗിക്കാവുന്നതാണ്, ജാവ വെർച്വൽ മെഷീൻ (ജെവിഎം) ബൈറ്റ്കോഡിലേക്ക് കംപൈൽ ചെയ്തിട്ടുണ്ട്, കൂടാതെ മറ്റ് ജാവ കോഡുകളും ലൈബ്രറികളും തമ്മിൽ ആശയവിനിമയം നടത്തുന്നു. ജാവയെപോലെ ഒരു വളഞ്ഞ ബ്രാക്കറ്റ് വാക്യഘടന ഉപയോഗിക്കുന്നു. ഗ്രൂവീസ് ക്ലോസ്സേഴ്സ്, ഒന്നിലധികം സ്ട്രിംഗുകൾ, സ്ട്രിംഗുകളിൽ ഉൾച്ചേർത്ത എക്സ്പ്രഷനുകൾ എന്നിവയെ പിന്തുണക്കുന്നു. ഗ്രൂവിയുടെ അധികശക്തി, എ.എസ്.ടി പരിവർത്തനങ്ങളിലും, വ്യാഖ്യാനങ്ങളിലൂടെ ട്രിഗർ ചെയ്തിട്ടുണ്ട്.
ശൈലി: | Object-oriented, imperative, scripting |
---|---|
പുറത്തുവന്ന വർഷം: | 2003; 21 years ago (2003) |
രൂപകൽപ്പന ചെയ്തത്: | James Strachan |
വികസിപ്പിച്ചത്: | Guillaume Laforge (PMC Chair) Jochen Theodorou (Tech Lead) Paul King Cedric Champeau |
ഡാറ്റാടൈപ്പ് ചിട്ട: | Dynamic, static, strong, duck |
സ്വാധീനിച്ചത്: | Kotlin |
അനുവാദപത്രം: | Apache 2.0 |
വെബ് വിലാസം: | groovy-lang |
2007 ജനുവരി 2 നു് ഗ്രൂവർ 1.0 യും 2012 ജൂലൈയിൽ ഗ്രൂവി 2.0 യും പുറത്തിറങ്ങി. പതിപ്പ് 2 മുതൽ, ഗ്രൂവിയെ സ്ഥിരമായി സമാഹരിക്കുവാനും, ജാവയോട് കിടപിടിക്കുന്ന ടൈപ്പ് അനുമാനവും പ്രകടനവും ഇതിനുണ്ട്.[1][2]പിവൊട്ടൽ സോഫ്റ്റ്വേർ സ്പോൺസർഷിപ്പിനു കീഴിലുള്ള അവസാനത്തെ പ്രധാന റിലീസ് ഗ്രൂവി 2.4, 2015 മാർച്ചിൽ അവസാനിപ്പിച്ചു[3].2.5.2 ഗ്രൂവിയുടെ ഏറ്റവും പുതിയ സ്ഥിര പതിപ്പാണ്. അപ്പാച്ചെ സോഫ്റ്റ്വേർ ഫൗണ്ടേഷനിൽ പ്രോജക്ട് മാനേജ്മെൻറ് കമ്മിറ്റി ഗ്രൂവിയെ ഗവേണൻസ് ഘടനയിലേക്ക് മാറ്റി.[4]