അകിലിസി പോഹിവ
From Wikipedia, the free encyclopedia
ഒരു ടോംഗൻ ജനാധിപത്യ അനുകൂല പ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്നു സമിയേല അകിലിസി പഹിവ (7 ഏപ്രിൽ 1941 - 12 സെപ്റ്റംബർ 2019)[1] ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഫ്രണ്ട്ലി ഐലന്റ്സിന്റെ നേതാവുമായിരുന്നു അകിലിസി. ടോംഗയുടെ പ്രധാനമന്ത്രിയായി 2014 മുതൽ 2019-ൽ അദ്ദേഹത്തിന്റെ മരണം വരെ സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നാലാമത്തെ സാധാരണക്കാരൻ മാത്രമായ അദ്ദേഹം (1880 കളിൽ ഷെർലി ബേക്കറിനും 1890 കളിൽ സിയോസറ്റെക്കി ടോംഗയ്ക്കും 2000 കളിൽ ഫെലെറ്റി സെവലിനും ശേഷം), രാജാവ് നിയമിക്കുന്നതിനുപകരം പാർലമെന്റ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സാധാരണക്കാരൻ ആയിരുന്നു. നവംബർ 16 ന് നടക്കാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റ് 25 ന് അദ്ദേഹത്തെ രാജാവും പാർലമെന്റിന്റെ മറ്റ് അംഗങ്ങളും പിരിച്ചുവിട്ടെങ്കിലും സർക്കാരുണ്ടാക്കാൻ മതിയായ സീറ്റുകൾ നേടി പാർട്ടി വിജയിച്ചു.[2][3]
ʻAkilisi Pōhiva | |
---|---|
Prime Minister of Tonga | |
ഓഫീസിൽ 30 December 2014 – 12 September 2019 | |
Monarch | Tupou VI |
മുൻഗാമി | Sialeʻataongo Tuʻivakanō |
പിൻഗാമി | Semisi Sika (acting) |
Minister of Foreign Affairs | |
ഓഫീസിൽ 20 January 2018 – 12 September 2019 | |
മുൻഗാമി | Siaosi Sovaleni |
Minister of Health | |
ഓഫീസിൽ 4 January 2011 – 13 January 2011 | |
പ്രധാനമന്ത്രി | Sialeʻataongo Tuʻivakanō |
മുൻഗാമി | Viliami Tangi |
പിൻഗാമി | ‘Uliti Uata |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Samiuela ʻAkilisi Pōhiva (1941-04-07)7 ഏപ്രിൽ 1941 |
മരണം | 12 സെപ്റ്റംബർ 2019(2019-09-12) (പ്രായം 78) Auckland, New Zealand |
രാഷ്ട്രീയ കക്ഷി | Democratic Party of the Friendly Islands |
മറ്റ് രാഷ്ട്രീയ അംഗത്വം | Human Rights and Democracy Movement (before 2010) |
പങ്കാളി | Neomai Pohiva |
അൽമ മേറ്റർ | University of the South Pacific |