സൈബീരിയ
റഷ്യയിലെ ഒരു ഭൂപ്രദേശം / From Wikipedia, the free encyclopedia
റഷ്യയുടെ വടക്കുഭാഗത്തായുള്ള അതിവിശാലമായ ഭൂഭാഗമാണ് സൈബീരിയ. വടക്കൻ ഏഷ്യയുടെ ഏകദേശം മുഴുവനായും വരും ഇത്. ഈ പ്രദേശം മുമ്പ് സോവിയറ്റ് യൂണിയന്റെയും അതിനും മുമ്പ് സാർ സാമ്രാജ്യത്തിന്റെയും കീഴിലായിരുന്നു. വടക്ക് ഭാഗങ്ങൾ മിക്കവാറും മഞ്ഞു മൂടി, വളരെ തണുപ്പുള്ള കാലാവസ്ഥയാകയാൽ സൈബീരിയയിലെ ജനവാസം പ്രായേണ തെക്കൻ പ്രദേശങ്ങളിൽ ഒതുങ്ങുന്നു. അതിനാൽ തന്നെ വളരെ കുറഞ്ഞ ജനസാന്ദ്രതയാണുള്ളത് - ചതുരശ്ര കിലോമീറ്ററിൽ ഏകദേശം മൂന്നു പേർ. സോവിയറ്റ് യൂണിയന്റെ കാലത്തും അതിനു മുമ്പും കുറ്റവാളികളെ നിർബന്ധമായി പണിയെടുപ്പിക്കുന്നതിനുള്ള നിരവധി ക്യാമ്പുകൾ സൈബീരിയയിൽ പ്രവർത്തിച്ചിരുന്നു.[1]
വസ്തുതകൾ Siberia Russian: Сибирь (Sibirj), Country ...
Siberia Russian: Сибирь (Sibirj) | |
---|---|
Siberian Federal District Geographic Russian Siberia | |
Country | Russia, Kazakhstan |
Region | North Asia, Eurasia |
Parts | West Siberian Plain Central Siberian Plateau others... |
• ആകെ | 1,31,00,000 ച.കി.മീ.(51,00,000 ച മൈ) |
(2017) | |
• ആകെ | 36,000,000 |
• ജനസാന്ദ്രത | 2.7/ച.കി.മീ.(7.1/ച മൈ) |
അടയ്ക്കുക