കോക്കസസ് പർവതം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കൊക്കേഷ്യ മേഖലയിൽ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിൽ യുറേഷ്യയിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് കോക്കസസ് പർവ്വതം. കോക്കസസ് പർവ്വതത്തിന്റെ പ്രധാന പ്രദേശങ്ങൾ അടങ്ങുന്ന വടക്ക് ഭാഗത്തെ ഗ്രേറ്റർ കോക്കസസ് എന്നും ഏകദേശം 600 കിലോമീറ്റർ ഉയരമുള്ള തെക്ക് ഭാഗത്തെ ലെസ്സർ കോക്കസസ് എന്നും വിളിക്കുന്നു. ഇവ രണ്ടും അടങ്ങിയതാണ് കോക്കസസ് പർവ്വത നിരകൾ. റഷ്യൻ നഗരമായ സോച്ചിയുടെ സമീപത്തുള്ള തെക്കൻ റഷ്യയിലെ പടിഞ്ഞാറൻ കോക്കസസിൽ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞാറ് മുതൽ കിഴക്ക്- തെക്കുകിഴക്കായിയാണ് കോക്കസസ് പർവ്വതം സ്ഥിതിചെയ്യുന്നത്. കരിങ്കടലിന്റെ വടക്കുകിഴക്കൻ കര മുതൽ കാസ്പിയൻ കടൽക്കരയിലുള്ള അസർബെയ്ജാന്റെ തലസ്ഥാന നഗരമായ ബാകു വരെയും വ്യാപിച്ചു കിടക്കുകയാണ് കോക്കസസ് പർവ്വതം. ഗ്രേറ്റർ കോക്കസസിന് തെക്ക് വശത്തായി സമാന്തരമായി 100 കിലോമീറ്റർ (62 മൈൽ) വ്യപിച്ച് കിടക്കുകയാണ് ലെസ്സർ കോക്കസസ്.[1] ഗ്രേറ്റർ കോക്കസസിനെയും ലെസ്സർ കോക്കസസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ജോർജ്ജിയയിലെ ലിഖി മലനിരയാണ്. ഇവ സുറാമി മലനിര എന്നും അറിയപ്പെടുന്നുണ്ട്. ഇത് കോക്കസസ് പർവ്വതത്തിന്റെ ഭാഗമാണ്. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് 1,926 മീറ്റർ( 6,319 അടി) ഉയരമാണുള്ളത്. ലിഖി മലനിരകളുടെ പടിഞ്ഞാറും കിഴക്കും കോൾക്കിസ് (പുരാതന കാലത്ത് കരിങ്കടലിന്റെ തീരത്ത് നിലനിന്നിരുന്ന ഒരു രാജഭരണ പ്രദേശവും ഇപ്പോൾ പടിഞ്ഞാറൻ ജോർജ്ജിയയുടെ ഭാഗവുമായ പ്രദേശമാണ് കോൾക്കിസ് -Colchis (/ˈkɒlkɪs/; Georgian: კოლხეთი Kolkheti; Greek Κολχίς Kolkhis)) സമതലവും കുർ അറാസ് നദീതട പ്രദേശവുമാണ്. ദക്ഷിണപശ്ചിമ ജോർജ്ജിയയിലുള്ള മെസ്ഖേതി പർവ്വത നിര - Meskheti Range (Moschian Mountains)) ലെസ്സർ കോക്കസസിന്റെ ഭാഗമാണ്. തെക്കുകിഴക്ക് ഭാഗത്തായി അറാസ് നദി ലെസ്സർ കോക്കസിനേയും താലിഷ് മലകളേയും വേർത്തിരിക്കുന്നു. ഇറാനേയും തെക്കുകിഴക്കൻ അസർബെയ്ജാനേയും വേർത്തിരിക്കുന്ന അതിർത്തയാണിത്. കോക്കസസ് പർവ്വത നിരയിലെ ഏറ്റവും വലിയ കൊടുമുടി ഗ്രേറ്റർ കോക്കസസിലെ മൗണ്ട് എൽബ്രസ് ആണ്. ഇതിന് സമുദ്ര നിരപ്പിൽ നിന്ന് 5,642 മീറ്റർ (18,510 അടി ) ഉയരമുണ്ട്. 2014ലെ വിന്റർ ഒളിമ്പിക്സിന് റഷ്യയിലെ സോച്ചിക്കടുത്തുള്ള മലനിരകൾ വേദിയായിട്ടുണ്ട്.
കോക്കസസ് പർവതം | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Elbrus |
Elevation | 5,642 m (18,510 ft) |
Coordinates | 43°21′18″N 42°26′31″E |
വ്യാപ്തി | |
നീളം | 1,200 km (750 mi) |
Width | 160 km (99 mi) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | |
Range coordinates | 42°30′N 45°00′E |
ഭൂമി ശാസ്ത്രപരമായി, കോക്കസസ് പർവ്വത നിരകൾ തെക്കുകിഴക്കൻ യൂറോപ്പ് മുതൽ ഏഷ്യവരെ വ്യാപിച്ച് കിടക്കുന്നതാണ്. പ്രധാനമായും ക്രിറ്റേഷ്യസ്, ജുറാസിക് പാറകൾ അടങ്ങിയതാണ് ഗ്രേറ്റർ കോക്കസസ് പർവ്വത നരകൾ. ഗ്രേറ്റർ കോക്കസസിന്റെ ഉയർന്ന ഭാഗങ്ങളിൽ പാലിയോസോയിക്, പ്രികാംബ്രിയൻ പാറകളുമാണ്. ഈ പർവ്വത നിരകളിൽ അഗ്നിപർവ്വതങ്ങളുടെ രൂപങ്ങൾ വ്യാപകമായി കാണപ്പെടുന്നുണ്ട്. എന്നാൽ മറുവശത്ത്, ലെസ്സർ കോക്കസസ് പർവ്വത നിരകളിൽ ജുറാസ്സിക്, ക്രിറ്റേഷ്യസ് പാറകളുടെ സാന്നിധ്യം വളരെ കുറച്ചുമാത്രമെയുള്ളു. ഇവിടെ മുഖ്യമായും പാലിയോജെനി പാറകളാണ് കാണപ്പെടുന്നുത്. ഫലകചലന സിദ്ദാന്ത പ്രകാരം രൂപകൊണ്ട അറേബ്യൻ പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റും വടക്കോട്ട് ചലിച്ചതിനെ തുടർന്ന് ഫലകചലന സിദ്ധാന്തമൂലം രൂപപ്പെട്ടതാണ് കോക്കസസ് പർവ്വതനിര ഈ മേഖല പതിവായി ഭൂകമ്പ സാധ്യതയുള്ളതാണ്.[2] ഗ്രേറ്റർ കോക്കസസ് പർവ്വത പ്രധാനമായും അവസാദ ശിലാ ഘടനയിലാണ്. ലെസ്സർ കോക്കസസ് പർവ്വതം വലിയതോതിൽ അഗ്നിപർവ്വത ഉൽപ്പത്തി പ്രദേശമാണ്.[3]
യൂറോപ്പിലെ ഏറ്റവും വലിയ മലയായ മൗണ്ട് എൽബ്രസ്-എൽബ്രസ് പർവതം (ഉയരം 5,642 മീറ്റർ(18,510 അടി)) സ്ഥിതിചെയ്യുന്നത് കോക്കസസ് പർവ്വത നിരയിലാണ്.[4] ആൽപ്സ് പർവ്വത നിരയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് ബ്ലാകിനേക്കാൾ 832 മീറ്റർ ( 2,730 അടി ) വലിയതാണ് എൽബ്രസ് കൊടുമുടി. എഷ്യ,യൂറോപ്പ് ഭൂഖണ്ഡങ്ങളെ തമ്മിൽ വേർത്തിരിക്കുന്നത് കോക്കസസ് പർവ്വത നിരകളാണ്.
കോക്കസ് പർവ്വത നിരയിലെ കാലാവസ്ഥ ഉയരത്തിന് അനുസരിച്ചും അക്ഷാംശത്തിനും സ്ഥാനത്തിനും അനുസരിച്ച് വ്യാത്യാസപ്പെട്ടിരിക്കുന്നു. ഉയരങ്ങളിലേക്ക് പോകുന്നതിന് അനുസരിച്ച് താപനില സാധാരണയായി കുറയുന്നു.
കോക്കസസ് പർവ്വതത്തിന് വ്യത്യസ്തമായ പ്രകൃതി ദൃശ്യമാണുള്ളത്. ഉയരത്തിനും ദൂരത്തിനും അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ട്. മിതോഷ്ണമേഖല പ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങൾ മുതൽ, സസ്യങ്ങളും ജന്തുക്കളും കാടുകൾ, മഞ്ഞു മൂടിയ പർവ്വത ശിഖിരങ്ങൾ വരെ അടങ്ങിയതാണ് പശ്ചിമ മധ്യ കോക്കസസ് മേഖല. തെക്കൻ ഭാഗത്ത്, പ്രത്യേകിച്ച് അർമീനിയ, അസർബെയ്ജാൻ എന്നിവിടങ്ങളിൽ ഭാഗികമായ മരുഭൂമികൾ, ആൽപൈൻ പുൽമേടുകൾ എന്നിവയാണ്. ഗ്രേറ്റർ കോക്കസസ് പർവ്വത നിരകളുടെ വടക്കൻ ചെരിവുകളിൽ ഓക്കുമരങ്ങൾ, ഹോൺബീം മരങ്ങൾ, മാപ്പ്ൾ മരങ്ങൾ എന്നിവകൊണ്ട് മൂടിയിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.