സ്വർഗ്ഗം
ദൈവങ്ങൾ വസിക്കുന്നു എന്ന് മതങ്ങളിൽ കരുതപ്പെടുന്ന ഇടം / From Wikipedia, the free encyclopedia
സ്വർഗം എന്നത് ഭൗതികസ്വർഗങ്ങളെയോ, ആകാശത്തെയോ, അനന്തപ്രതീതി ഉളവാക്കുന്ന പ്രപഞ്ചത്തെയോ സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ പ്രപഞ്ചത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും പരിശുദ്ധമായതും, ഒരു മനുഷ്യന് അവന്റെ പരിശുദ്ധി, നന്മകൾ, സത്പ്രവൃത്തികൾ മുതലായവ മൂലം പ്രാപ്യമായതുമായ ഒരു തലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വർഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. ഇസ്ലാം വിശ്വാസപ്രകാരം ഖുറാനിനേയും <Quran> പ്രാവാജകൻമാരെയും വിശ്വസിക്കുകയും അത് പിൻപറ്റി ജീവിക്കുക്കയും ചെയ്യുന്നവർക്ക് ജീവിതശേഷമുള്ള സമ്മാനമാണ് സ്വർഗം. വളരെ ചുരുക്കം അവസരങ്ങളിൽ, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികൾ സ്വർഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.