![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bc/Sojourner_truth_c1870.jpg/640px-Sojourner_truth_c1870.jpg&w=640&q=50)
സോജേണർ ട്രൂത്ത്
From Wikipedia, the free encyclopedia
അടിമത്തത്തിനും ലിംഗ വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ഒരു ആഫ്രിക്കൻ അമേരിക്കൻ വനിതയായിരുന്നു സോജേണർ ട്രൂത്ത്. ഇസബെല്ല ബോംഫ്രീ എന്നാണ് അവരുടെ യഥാർത്ഥ നാമം.ഒരു അടിമയായി ന്യൂയോർക്കിൽ ജനിച്ചു.1826ൽ അടിമത്തത്തിൽ നിന്ന് രക്ഷ നേടി. അഞ്ചുവയസ്സുള്ള മകനെ തിരിച്ചു കിട്ടാൻ വെള്ളക്കാരനായ ഉടമസ്ഥനോട് നിയമപോരാട്ടം നടത്തി വിജയിച്ചു. ഒരു ആഫ്രിക്കൻ അമേരിക്കൻ സ്ത്രീ നേടുന്ന ആദ്യത്തെ നിയമവിജയങ്ങളിൽ ഒന്നായിരുന്നു അത്.
വസ്തുതകൾ സോജേണർ ട്രൂത്ത്, ജനനം ...
സോജേണർ ട്രൂത്ത് | |
---|---|
![]() സോജേണർ ട്രൂത്ത് | |
ജനനം | ഇസബെല്ല ബോംഫ്രീ c. 1797 |
മരണം | 1883 നവംബർ 26 (aged 86) |
തൊഴിൽ | വീട്ടുജോലിക്കാരി, അടിമത്ത വിരുദ്ധ പ്രവർത്തക, author, മനുഷ്യാവകാശ പ്രവർത്തക് |
മാതാപിതാക്ക(ൾ) | James and Elizabeth Baumfree |
വെബ്സൈറ്റ് | http://www.sojournertruthmemorial.org/ |
അടയ്ക്കുക
1843ൽ തനിക്ക് ആത്മീയ ഉണർവ് ലഭിച്ചതായി അവർ അഭിപ്രായപ്പെട്ടു. സത്യ-യാത്രിക എന്നർത്ഥം വരുന്ന സോജേണർ ട്രൂത്ത് എന്ന പേരു സ്വീകരിച്ചു. സ്ത്രീകളുടെയും ആഫ്രിക്കൻ അമേരിക്കക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി.