സെലൂക്യാ-ക്ടെസിഫോൺ പാത്രിയാർക്കൽ പ്രവിശ്യ
കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാന സഭാപ്രവിശ്യ / From Wikipedia, the free encyclopedia
കിഴക്കിന്റെ സഭയുടെ ആസ്ഥാന സഭാ പ്രവിശ്യയായിരുന്നു സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കൽ പ്രവിശ്യ അഥവാ ബേഥ് അരമായേ. മൂന്നാം നൂറ്റാണ്ടുമുതൽ സെലൂക്യാ-ക്ടെസിഫോൺ ആസ്ഥാനമായി വ്യവസ്ഥാപിതമായ രൂപത നിലവിൽ ഉണ്ടായിരുന്നെങ്കിലും സഭാ പ്രവിശ്യ രൂപീകരിക്കപ്പെട്ടത് കിഴക്കിന്റെ സഭയിൽ എല്ലായിടത്തും എന്നപോലെ 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസോടെയാണ്. ഇത് ആദ്യം മുതലേ സഭയുടെ പരമാദ്ധ്യക്ഷനായ കിഴക്കിന്റെ കാതോലിക്കാ-പാത്രിയർക്കീസിന്റെ മെത്രാപ്പോലീത്തൻ പ്രവിശ്യ ആയിരുന്നു.[1]
വസ്തുതകൾ സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കൽ പ്രവിശ്യ, സ്ഥാനം ...
സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കൽ പ്രവിശ്യ | |
---|---|
സ്ഥാനം | |
പ്രവിശ്യ | സെലൂക്യാ-ക്ടെസിഫോൺ, സസ്സാനിദ് സാമ്രാജ്യം |
വിവരണം | |
സഭാശാഖ | കിഴക്കിന്റെ സഭ |
ആചാരക്രമം | പൗരസ്ത്യ സുറിയാനി ആചാരക്രമം |
സ്ഥാപിതം | 410 |
ഭദ്രാസനപ്പള്ളി | കോഖെയിലെ ഭദ്രാസനപ്പള്ളി |
ഭരണം | |
അദ്ധ്യക്ഷൻ | കിഴക്കിന്റെ കാതോലിക്കോസ് |
അടയ്ക്കുക