![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6b/Centaurus_constellation_map.png/640px-Centaurus_constellation_map.png&w=640&q=50)
സെന്റാറസ് നക്ഷത്രഗണം
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രഗണമാണ് സെന്റാറസ് (Centaurus). മലയാളത്തിൽ മഹിഷാസുരൻ എന്ന് പറയുന്നു. ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഈ നക്ഷത്രരാശിയിലാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്രപട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക ഗണങ്ങളുടെ പട്ടികയിലും ഇത് ഉൾപ്പെടുന്നു. ഗ്രീക്ക് പുരാണങ്ങളിലെ പകുതി മനുഷ്യന്റെയും പകുതി കുതിരയുടെയും രൂപമുള്ള സെന്റോറുകളിൽ നിന്നാണ് ഈ പേരു സ്വീകരിച്ചത്. വലിയ നക്ഷത്രങ്ങളിലൊന്നായ HR 5171, ആകാശഗംഗയിലെ ഏറ്റവും തിളക്കം കൂടിയ ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റൗറിയും ഇതിലാണുള്ളത്.
മഹിഷാസുരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഹിഷാസുരൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
മഹിഷാസുരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Cen |
Genitive: | Centauri |
ഖഗോളരേഖാംശം: | 13 h |
അവനമനം: | −50° |
വിസ്തീർണ്ണം: | 1060 ചതുരശ്ര ഡിഗ്രി. (9-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
11 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
69 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
8 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
9 |
സമീപ നക്ഷത്രങ്ങൾ: | 15 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ആൽഫ സെന്റോറി (റിജിൽ കെന്റ്) (α Cen) (−0.01m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
പ്രോക്സിമ സെന്റോറി (α Cen C) (4.22 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | Alpha Centaurids Omicron Centaurids Theta Centaurids |
സമീപമുള്ള നക്ഷത്രരാശികൾ: |
ശലഭശുണ്ഡം (Antlia) ഓരായം (Carina) ചുരുളൻ (Circinus) ത്രിശങ്കു (Crux) ആയില്യൻ (Hydra) വൃകം (Lupus) മഷികം (Musca) കപ്പൽപായ (Vela) |
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ് മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക