ശ്രീരാമന്റെ പത്നി From Wikipedia, the free encyclopedia
രാമായണത്തിലെ കഥാനായികയാണ് സീത. സീതാരാമായണത്തിലെ കേന്ദ്രകഥാപാത്രവും സീതയാണ്. (samskr^tham: सीता; "Sītā", Khmer: នាង សីដា?; Neang Sida, Malay: Siti Dewi, Indonesian language:Dewi Sinta,Thai: Nang Sida, Lao: Nang Sanda, Burmese: Thida Dewi, Tagalog: Putri Gandingan, Maranao Tuwan Potre Malaila Tihaia) . ശ്രീരാമൻറെ പത്നിയാണ് സീത. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ [1]സീത, ഭൂമീദേവിയുടെ മകളാണെന്നാണ് ഐതിഹ്യം. മിഥിലയിലെ രാജകുമാരിയായതിനാൽ സീത മൈഥിലി എന്ന പേരിലും അറിയപ്പെടുന്നു. ക്ഷമയുടെ ദേവതയാണ് സീതയെന്ന് വിശ്വാസം. ഭൂമി പിളർന്ന് സീത അന്തർധാനം ചെയ്തു എന്നാണ് രാമായണം പറയുന്നത്. വിഷ്ണുപത്നിയും ഐശ്വര്യത്തിന്റെ ഭഗവതിയുമായ ലക്ഷ്മിയുടെ അവതാരമാണ് സീതയെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സീതാ രാമായണത്തിൽ സഹസ്രമുഖരാവണനെ വധിക്കാൻ ഉഗ്രരൂപിണിയായ കാളിയായി അവതരിച്ചതും സീതയാണ് എന്ന് ഐതിഹ്യം.
സീത | |
---|---|
Mother Goddess,[2] Goddess of Beauty and Devotion[3][4] | |
മറ്റ് പേരുകൾ | ജാനകി , മൈഥിലി , വൈദേഹി , ജനകാത്മജ , ധാരിണിസുത |
ദേവനാഗിരി | सीता |
സംസ്കൃതം | Sītā |
പദവി | Avatar of Lakshmi, Devi, Vaishnavism |
നിവാസം |
|
ജീവിത പങ്കാളി | Rama |
മാതാപിതാക്കൾ | Bhumi (mother) സീരധ്വജൻ (adoptive father) സുനയന (adoptive mother) |
സഹോദരങ്ങൾ | Urmila (sister) Mandavi (cousin) Shrutakirti (cousin) |
മക്കൾ | Lava (son) Kusha (son) |
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ | Ramayana and its other versions, Maithili Maha Upanishad, Sita Upanishad |
ആഘോഷങ്ങൾ | Sita Navami, Janaki Jayanti, Vivaha Panchami, Diwali, Vijayadashami |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.