ക്രൈം നമ്പർ: 89
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89 അല്ലെങ്കിൽ CR No: 89 (u/s 323,324,379 IPC, സെക്ഷൻ 4, r/w 25(1)(b) ആംസ് ആക്റ്റ് 1959), അല്ലെങ്കിൽ CR No: 89. [1]ഈ സിനിമയിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന ധാർമ്മിക പ്രതിസന്ധികൾ ചർച്ച ചെയ്യുന്നു. 18-ാമത് കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നാറ്റ്പാക് അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് എന്നിവ ഈ സിനിമ നേടി .[2] നവ സംവിധായകർക്കുള്ള ജി അരവിന്ദൻ പുരസ്കാരം സുദേവൻ ഈ സിനിമയിലൂടെ നേടി.[3] ഈ സിനിമയിൽ അഭിനയിച്ച അശോക് കുമാർ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടി. മുൻ സിനിമകളിലൂടെ ഉണ്ടായ ആരാധകരും സുഹൃത്തുക്കളും ഒക്കെ ചേർന്ന് നൽകിയ പണം ഉപയോഗിച്ച് പേസ് ട്രസ്റ്റ് എന്ന സംഘം ആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് [1]
വസ്തുതകൾ CR No: 89, സംവിധാനം ...
CR No: 89 | |
---|---|
Screening Poster for IFFK 2013 | |
സംവിധാനം | Sudevan |
നിർമ്മാണം | Pace Trust |
രചന | Sudevan |
അഭിനേതാക്കൾ | Ashok Kumar Pradeep Kumar Santhosh Babu |
സംഗീതം | Rajesh Dass |
ഛായാഗ്രഹണം | Shaan Rahman Prathap Joseph Saadiq Thrithala |
ചിത്രസംയോജനം | Binoy Jayaraj |
സ്റ്റുഡിയോ | Pace Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അടയ്ക്കുക
ഈ സിനിമ 2015 ൽ പ്രദർശനത്തിനെത്തി