സഹായം:എഴുത്ത്
From Wikipedia, the free encyclopedia
വിക്കിപീഡിയ താളുകളിൽ ഇടതുവശം മദ്ധ്യഭാഗത്തായി പൽച്ചക്രത്തിന്റെ രൂപത്തിൽ കാണുന്ന ബട്ടൺ അമർത്തി ഭാഷാ സജ്ജീകരണങ്ങളിലെ ഇൻപുട്ട് മെനുവിലേക്ക് പോയാൽ വിക്കിപീഡിയയിലെ എഴുത്തുപകരണം സജീവമാക്കാം.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3e/ULSIME-ml.png/220px-ULSIME-ml.png)
മലയാളം യൂണികോഡിലുള്ള വിവരങ്ങൾ മാത്രമേ മലയാളം വിക്കിപീഡിയ ശേഖരിക്കുന്നുള്ളു. മറ്റ് യാതൊരു തരം എൻകോഡിംങ്ങും മലയാളം വിക്കിപീഡിയയിൽ സ്വീകാര്യമല്ല. ലേഖനത്തിനു വളരെ അത്യാവശ്യം എന്നു തോന്നുന്നിടത്തു മാത്രം മറ്റ് ഭാഷകളിലെ യൂണീക്കോഡിലുള്ള ലിപിരൂപങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതാണ്. മലയാളം യൂണികോഡിൽ എങ്ങനെ എഴുതാം എന്ന് താഴെ കൊടുത്തിരിക്കുന്നു. |
വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന് യൂണികോഡ് കൺസോർഷ്യം നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്വെയറും ഉപയോഗിക്കാവുന്നതാണ്. വിക്കിപീഡിയയിൽ ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ താഴെ പറയുന്നവയോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് ഏതെങ്കിലും രീതിയോ ഉപയോഗിക്കാവുന്നതാണ് .
- മലയാളം വിക്കിപീഡിയയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ഉപകരണം ഉപയോഗിച്ച് വേറെ ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ട്രാൻസ്ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു വിക്കിപീഡിയയിലെ എഴുത്തുപകരണം എന്ന സഹായത്താൾ കാണുക.
- താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി.
- നിങ്ങൾ വിക്കിപീഡിയ വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്. ഉദാ: കീമാൻ, കീമാജിക്
- ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ ഇൻപുട്ട് ടൂൾസ് എന്ന എക്സ്റ്റൻഷൻ ഉപയോഗിക്കാം. അതിൽ 'മലയാളം (ഫൊണറ്റിക്)' എന്ന മൊഴി ലിപിമാറ്റരീതിയോ 'മലയാളം (ഇൻസ്ക്രിപ്റ്റ്)' കീബോർഡോ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
- ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള 'വിക്കി' ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.
ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.