From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രസംവിധായകനും[2], കവിയുമാണ്[3] സനൽ കുമാർ ശശിധരൻ.
1977 ഏപ്രിൽ 8-നു തിരുവനന്തപുരത്തെ പെരുംകടവിളയിലാണു സനൽ ജനിച്ചത്. അച്ഛൻ ശശിധരൻ, അമ്മ സരോജം.[4] ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ആരംഭിച്ചു.[5] 2001-ൽ കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി[6] സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ ഉദ്ദ്യേശം[7]. ജനങ്ങളുടെ കയ്യിലുള്ള പണം ശേഖരിച്ച് 3 ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനൽ നിർമ്മിച്ചു. 2014-ൽ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യ ചലച്ചിത്രമായ ഒരാൾപ്പൊക്കത്തിനു ലഭിച്ചു.[8] 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ സനൽ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.[9]
Year | Title | Notes |
---|---|---|
2001 | അതിശയലോകം | കാഴ്ച ചലച്ചിത്രവേദി ജനങ്ങളുടെ പണമുപയോഗിച്ച് നിർമ്മിച്ച ഹ്രസ്വ ചിത്രം[10] |
2008 | പരോൾ | മലയാളം ബ്ലോഗ് ലോകത്തു നിന്നു നിർമ്മിച്ച ഹ്രസ്വ ചിത്രം[11] |
2012 | ഫ്രോഗ് | 2012-ലെ കേരളസംസ്ഥാന ടെലിവിഷൻ അവാർഡിൽ പുരസ്കാരം നേടിയ ഹ്രസ്വചിത്രം[12][13] |
2014 | ഒരാൾപ്പൊക്കം | ആദ്യ മുഴുനീള ചിത്രം ഓൺലൈൻ ലോകത്തു നിന്നുള്ള പണസമാഹരണം നടത്തി നിർമ്മിച്ച ആദ്യ ചലച്ചിത്രം[14][15] |
2015 | ഒഴിവുദിവസത്തെ കളി | 2015-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചലച്ചിത്രം[9][16] |
2017 | സെക്സി ദുർഗ | 2017ൽ നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.