From Wikipedia, the free encyclopedia
ശാസ്ത കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. ഔദ്യോഗികമായി ഇത് 'കൗണ്ടി ഓഫ് ശാസ്ത' എന്നറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിൽ 177,223 ആയിരുന്നു ജനസംഖ്യ.[2] കൗണ്ടി സീറ്റ് റെഡ്ഡിംഗ് നഗരത്തിൽ സ്ഥിതിചെയ്യുന്നു.[4] റെഡ്ഡിംഗ് കാലിഫോർണിയ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നതാണ് ശാസ്ത കൗണ്ടി. സക്രാമെൻറോ താഴ്വരയുടെ വടക്കുഭാഗത്തുകൂടി ഈ കൌണ്ടിയുടെ പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നതു കൂടാതെ കാസ്കേഡ് മലനിരകളുടെ തെക്കൻ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗങ്ങളും ശാസ്താ കൌണ്ടിയുടെ പരിധിയിൽ വരുന്നു. ശാസ്താ തടാകം, ലാസ്സൻ പീക്ക്, സൺഡയൽ ബ്രിഡ്ജ് എന്നിവയാണ് ശാസ്ത കൗണ്ടിയിലെ താല്പര്യമുണർത്തുന്ന ഘടകൾ.
ശാസ്ത കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County | |||||
County of Shasta | |||||
Images, from top down: Shasta Dam at the southern end of Shasta Lake, Lassen Peak, Sundial Bridge | |||||
| |||||
Location in the state of California | |||||
California's location in the United States | |||||
Country | United States of America | ||||
State | California | ||||
Region | Sacramento Valley/Cascade Range | ||||
Incorporated | 1850 | ||||
നാമഹേതു | Mount Shasta,[1] which was named after the Shasta people | ||||
County seat | Redding | ||||
• ആകെ | 9,960 ച.കി.മീ.(3,847 ച മൈ) | ||||
• ഭൂമി | 9,780 ച.കി.മീ.(3,775 ച മൈ) | ||||
• ജലം | 190 ച.കി.മീ.(72 ച മൈ) | ||||
• ആകെ | 1,77,223 | ||||
• കണക്ക് (2016)[3] | 1,79,631 | ||||
• ജനസാന്ദ്രത | 18/ച.കി.മീ.(46/ച മൈ) | ||||
സമയമേഖല | UTC-8 (Pacific Standard Time) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
വെബ്സൈറ്റ് | www.co.shasta.ca.us |
കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച 1850 ൽ രൂപീകരിക്കപ്പെട്ട യഥാർത്ഥ കൗണ്ടികളിലൊന്നായിരുന്നു ശാസ്ത കൗണ്ടി. കൗണ്ടിയിലുൾപ്പെട്ടിരുന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ 1852-ൽ സിസ്കിയു കൗണ്ടിയിലേയ്ക്കും 1856-ൽ തെഹാമ കൌണ്ടിയിലേയ്ക്കും യഥാക്രമം കൈമാറ്റം ചെയ്യുപ്പെട്ടു. കൌണ്ടിയുടെ പേരിനു നിദാനം സമീപത്തുള്ള ശാസ്താ പർവ്വതമാണ്. ഈ സ്ഥലത്ത് ഒരു കാലത്തു താമസിച്ചിരുന്ന ഒരു ഇന്ത്യൻ ഗോത്രമായ ശാസ്താ ജനതയുടെ പേരിനു തുല്യമായി ഇംഗ്ലീഷിൽ നിന്നും ഉത്ഭവിച്ചതാണിത്. കൌണ്ടി സ്ഥാപിതമായ സമയത്ത് നിലവിലുള്ള വിധത്തിൽ ഉപയോഗിക്കുന്നതു വരെ ഗോത്രത്തന്റെ പേര് പല വിധത്തിൽ പ്രയോഗിക്കപ്പെട്ടു. യഥാർത്ഥത്തിൽ ശാസ്താ കൊടുമുടി കൗണ്ടിക്കുള്ളിലായിരുന്നെങ്കിലും ഇപ്പോൾ സിസ്കിയു കൗണ്ടിയുടെ വടക്കുള്ള ഭാഗമാണ്. അതിൻറെ 14,179 അടി (4,322 മീറ്റർ) ഉയരമുള്ള കൊടുമുടി ശാസ്താ കൗണ്ടിയിലുടനീളം ദൃശ്യമാണ്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ കൗണ്ടിയുടെ വിസ്താരം ഏകദേശം 3,847 ചതുരശ്ര മൈൽ (9,960 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 3,775 ചതുരശ്ര മൈൽ (9,780 ചതരുശ്ര കിലോമീറ്റർ) പ്രദേശങ്ങൾ കര ഭൂമിയും ബാക്കി 72 ചതുരശ്ര മൈൽ (190 ചതുരശ്ര കിലോമീറ്റർ) പ്രദേശം, അതായത് 1.9 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതാണ്.[5] കൌണ്ടിയുടെ കിഴക്ക്, വടക്ക്, പടിഞ്ഞാറു ഭാഗങ്ങൾക്ക് പർവ്വതനിരകൾ അതിരിടുന്നു. പർവ്വതനിരകളിൽനിന്നൊഴുകിയെത്തുന്ന സാക്രെമെൻറോ നദി, വടക്കോട്ടും കൌണ്ടിയുടെ മദ്ധ്യത്തിലൂടെയും ഒഴുകി തെക്കു ഭാഗത്തുള്ള സാക്രമെൻറോ താഴ്വരയിലേയ്ക്ക് ഒഴുകുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.