വോൾഗ നദി
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി / From Wikipedia, the free encyclopedia
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് വോൾഗ (Russian: Во́лга, റഷ്യൻ ഉച്ചാരണം: [ˈvolɡə]). ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതി എന്നിവ വച്ചുനോക്കിയാലും യൂറോപ്പിലെ ഏറ്റവും വലിയ നദി ഇതുതന്നെ. റഷ്യയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന ഈ നദീപ്രദേശത്താണ്, തലസ്ഥാനമായ മോസ്കോ ഉൾപ്പെടെ, റഷ്യയിലെ ഏറ്റവും വലിയ ഇരുപത് നഗരങ്ങളിൽ പതിനൊന്നും സ്ഥിതിചെയ്യുന്നത്. 3,692 കിലോമീറ്റർ നീളമുള്ള ഈ നദി 225 മീറ്റർ ഉയരമുള്ള വൽദായി (Valdai) കുന്നുകളിൽ ഉത്ഭവിച്ച് കാസ്പിയൻ കടലിൽ ചേരുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/76/Volgarivermap.png/320px-Volgarivermap.png)
വോൾഗ നദി | |
---|---|
Physical characteristics | |
നദീമുഖം | കാസ്പിയൻ കടൽ 0 units? |
നീളം | 3,690 കി.മീ. (2,293 മൈൽ) |
യൂറോപ്യൻ റഷ്യയിലൂടെയാണ് ഈ നദിയൊഴുകുന്നത്. റഷ്യയുടെ ദേശീയനദിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അണകൾ കെട്ടിയുണ്ടാക്കിയ പല വലിയ തടാകങ്ങളും വോൾഗയിലുടനീളമുണ്ട്. റഷ്യൻ സംസ്കാരത്തിൽ ഈ നദിക്ക് പ്രതീകാത്മകമായ സ്ഥാനമുണ്ട്. വോൾഗ-മാറ്റുഷ്ക (വോൾഗാ മാതാവ്) എന്നാണ് റഷ്യൻ സാഹിത്യത്തിലും ഐതിഹ്യങ്ങളിലും ഈ നദിയെപ്പറ്റി പറയുന്നത്.