ഏകാദശികളിൽ ഏറെ പ്രധാനപ്പെട്ടതാണ്‌ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി.[അവലംബം ആവശ്യമാണ്] ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. വിഷ്ണു അല്ലെങ്കിൽ ശ്രീകൃഷ്ണ ഭക്തർക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. മഹാവിഷ്ണു ഭഗവാൻ വൈകുണ്ഠത്തിലേയ്ക്കുള്ള വാതിൽ അല്ലെങ്കിൽ സ്വർഗ്ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമാണെന്ന് മറ്റൊരു വിശ്വാസം. അതിനാൽ ഗീതാദിനം എന്നും ഇതറിയപ്പെടുന്നു. അതുകൊണ്ട് തന്നെ മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്. വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദർശനം നടത്താൻ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം. ഇഹലോക സുഖവും പരലോക മോക്ഷവും ഫലം. അതിനാൽ ഗുരുവായൂർ, തിരുനെല്ലി, പദ്മനാഭസ്വാമി, അമ്പലപ്പുഴ, പൂർണത്രയീശ, നെല്ലുവായ് പോലെയുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്. ചില ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ക്ഷേത്രത്തിലെ ഒരു വാതിൽ, പ്രത്യേകിച്ച് മുൻവാതിൽ സ്വർഗ്ഗവാതിൽ അല്ലെങ്കിൽ വൈകുണ്ഠ കവാടമായി സങ്കൽപ്പിച്ചു പ്രത്യേക പൂജ നടത്തുന്നു, അതിൽകൂടി കടന്ന് ദർശനവും ആരാധനയും നടത്തി മറ്റൊരു വാതിൽ വഴി (മിക്കവാറും പിൻവാതിൽ വഴി) പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വർഗമോ അതിനേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലബ്ദി, രോഗശമനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കിൽ സ്വർഗ്ഗപ്രാപ്തി, മോക്ഷപ്രാപ്തി, കാര്യസിദ്ധി, ദൈവാനുഗ്രഹം, ആപത്തിൽ രക്ഷ എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. അന്ന് മരിയ്ക്കുന്ന ഭക്തന്മാർക്ക് മോക്ഷപ്രാപ്തിയോ സ്വർഗ്ഗമോ ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. കേരളത്തിൽ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി ക്ഷേത്രം, മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആറന്മുള ശ്രീകൃഷ്ണ ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തുറവൂർ മഹാക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം തടാക ക്ഷേത്രം, കോട്ടക്കൽ വിശ്വംഭര ക്ഷേത്രം, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം തുടങ്ങിയ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ ഇത് വിശേഷ ദിവസമാണ്. ശ്രീരംഗം, തിരുപ്പതി തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.

വസ്തുതകൾ വൈകുണ്ഠ ഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി, ഔദ്യോഗിക നാമം ...
വൈകുണ്ഠ ഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി
ഔദ്യോഗിക നാമംवैकुण्ठ एकादशी
തരംമതപരം
പ്രാധാന്യംദുഃഖ മോചനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കിൽ സ്വർഗ്ഗപ്രാപ്തി, മോക്ഷം, ഐശ്വര്യലബ്ദി, ദൈവാധീനം, ആപത്തിൽ രക്ഷ
അനുഷ്ഠാനങ്ങൾനോമ്പ്
തിയ്യതിധനു māsa, ശുക്ല pakṣa, ഏകാദശി tithi
ആവൃത്തിവാർഷികം
അടയ്ക്കുക

ഐതിഹ്യം

വസ്തുതകൾ

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

Thumb
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം വിശിഷ്ടാദ്വൈതം 
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


അടയ്ക്കുക

ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച്‌ കുചേലനെ കുബേരനാക്കിയ ദിവസമാണ്‌ സ്വർഗ്ഗവാതിൽ ഏകാദശിയെന്ന്‌ വിശ്വാസം.

കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ആഘോഷിക്കുന്നു.

അവലംബങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.