![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/52/Scorpius_constellation_map.png/640px-Scorpius_constellation_map.png&w=640&q=50)
വൃശ്ചികം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഭാരതത്തിൽ തേളിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് വൃശ്ചികം രാശി. സൂര്യൻ മലയാള മാസം വൃശ്ചികത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂലൈ മാസത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. M6,M7,NGC 6231 എന്നീ നക്ഷത്രസമൂഹങ്ങൾ ഇതിനടുത്ത് കാണാം. ആകാശഗംഗ കടന്നുപോകുന്നത് ഈ നക്ഷത്രഗണം നോക്കിയാൽ കാണാം. ദൂരദർശിനിയിലൂടെ നോക്കിയാൽ ഈ ഭാഗത്ത് അനേകം നക്ഷത്രങ്ങളെ കാണാം.
വൃശ്ചികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൃശ്ചികം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/52/Scorpius_constellation_map.png/640px-Scorpius_constellation_map.png)