വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ ഒരു പ്രത്യേകതയാണ് വർഗ്ഗീകരണം, ലേഖനങ്ങൾ വർഗ്ഗങ്ങളിൽ ചേർക്കാൻ ഇതു സാധ്യമാക്കുന്നു, ഇതുവഴി വായനക്കാർക്ക് വിഷയസംബന്ധമായ ലേഖനങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ കഴിയുന്നു. വർഗ്ഗങ്ങൾ മറ്റ് വർഗ്ഗങ്ങളുടെ ഉപവർഗ്ഗങ്ങളായി ചേർക്കാനും സാധിക്കുന്നതാണ്, ഇത് ഇത് ബന്ധപ്പെട്ട വിഷയങ്ങളുടെ വൃക്ഷരൂപം ഉണ്ടാകുന്നതിനും അവയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി വായനക്കാരന് ഒരു വിഷയത്തിലെ ലേഖനങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നോ അവയുടെ തലക്കെട്ട് എന്താണെന്നോ അറിയാതെയും അവ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
|
ഈ താളിന്റെ രത്നച്ചുരുക്കം:
- വിഷയക്രമമായി വർഗ്ഗീകരിക്കപ്പെട്ട ഉള്ളടക്കങ്ങളിലൂടെ സുഗമമായി സഞ്ചരിക്കുവാൻ വർഗ്ഗങ്ങൾ ഉപയോക്താക്കളെ സഹായിക്കുന്നു.
- Categories are for defining characteristics, and should be specific, neutral, inclusive and follow certain conventions.
|