ഒരു അമേരിക്കൻ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് വാർണർ ബ്രോസ്.. സ്ഥാപനത്തിന്റെ തുടക്കത്തിൽ വാർണർ ബ്രതേർസ് എന്ന പൂർണ്ണ നാമത്തിലാണ് അറിയപ്പെട്ടത്. ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ് വാർണർ ബ്രോസ്..കാലിഫോർണിയയിലെ ബർബാങ്കിലാണ് ഇതിന്റെ മുഖ്യകാര്യാലയം.

വസ്തുതകൾ Type, വ്യവസായം ...
വാർണർ ബ്രോസ്. എന്റർടൈന്മെന്റ് Inc.
ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗം.
വ്യവസായംവിനോദം
സ്ഥാപിതം1918 (വാർണർ ബ്രോസ്. സ്റ്റുഡിയോസ്)
1923 (വാർണർ ബ്രോസ്. പിക്ചർസ്)
സ്ഥാപകൻജാക്ക് വാർണർ
ഹാരി വാർണർ
ആൽബർട്ട് വാർണർ
സാം വാർണർ
ആസ്ഥാനം,
പ്രധാന വ്യക്തി
കെവിൻ സുജിഹാര
(ചെയർമാൻ & സി.ഇ. ഒ)
ടോബി എമ്മെറിച്ച്
(പ്രസിഡന്റ് & സി.ഒ.ഒ)
എഡ്വേഡ് എ. റൊമാനൊ
(വൈസ് ചെയർമാൻ)
ഉത്പന്നങ്ങൾചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ,വീഡിയോ ഗെയിംസ്
വരുമാനംIncreaseUS$ 12.992 billion (2015)[1]
പ്രവർത്തന വരുമാനം
IncreaseUS$ 1.416 billion (2015)
മാതൃ കമ്പനിസ്വതന്ത്രം (1918–1967)
വാർണർ ബ്രോസ്.-സെവൻ ആർട്‌സ് (1967–1970)
കിന്നി നാഷണൽ കമ്പനി (1969–1972)
വാർണർ കമ്മ്യൂണിക്കേഷൻസ് (1972–1989)
ടൈം വാർണർ (1989–ഇപ്പോൾ വരെ, എ. ഒ.എൽ ടൈം വാർണർ 2001–2003)
ഡിവിഷനുകൾ
  • വാർണർ ബ്രോസ്. ഇന്ററാക്ടിവ് എന്റർടൈന്മെന്റ്
  • വാർണർ ബ്രോസ്. ടെലിവിഷൻ
  • വാർണർ ബ്രോസ്. അനിമേഷൻ
  • വാർണർ അനിമേഷൻ ഗ്രൂപ്പ്സ്
  • വാർണർ ഹോം വീഡിയോ
  • വാർണർ ബ്രോസ്. ഡിജിറ്റൽ നെറ്റ്വർക്‌സ്
  • വാർണർ ബ്രോസ്. കൺസ്യൂമർ പ്രോഡക്ട് സ്
  • വാർണർ ബ്രോസ്. തീയറ്റർ വെന്റ്‌റെസ്
  • വാർണർ ബ്രോസ്. സ്റ്റുഡിയോ ഫാസിലിറ്റീസ്
അനുബന്ധ സ്ഥാപനങ്ങൾ
  • ന്യൂ ലൈൻ സിനിമ
  • കാസ്റ്റിൽ റോക്ക് എന്റർടൈന്മെന്റ്
  • ടർണർ എന്റർടൈന്മെന്റ് കോ.[2]
  • ഡി.സി എന്റർടൈന്മെന്റ്
  • ഡി.സി ഫിലിംസ്
  • ദി സി.ഡബ്ലിയു (50%)
  • ഫ്ലാഗ്ഷിപ്പ് എന്റർടൈന്മെന്റ് (49%)
  • ഡ്രാമ ഫീവർ
  • മച്ചിനിമ, Inc.
വെബ്സൈറ്റ്warnerbros.com
അടയ്ക്കുക

ചരിത്രം

Thumb
വാർണർ ബ്രോസ് ലോഗോ 1984 മുതൽ 2019 വരെ ഉപയോഗിച്ചു
Thumb
വാർണർ ബ്രോസ് ലോഗോ 2019 മുതൽ 2023 വരെ ഉപയോഗിച്ചു

ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്[3][4].റഷ്യൻ സാമ്രാജ്യകാലത്ത് പോളണ്ടിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.പെൻ‌സിൽ‌വാനിയയിലെയും ഒഹായോയിലെയും പട്ടണങ്ങളിൽ സിനിമ പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തുടക്കം.1903 ൽ പെൻ‌സിൽ‌വാനിയയിൽ ഇവരുടെ ആദ്യ തിയേറ്റർ സ്ഥാപിച്ചു.

1904 ൽ പിറ്റ്സ്‌ബർഗ് ആസ്ഥാനമാക്കി Duquesne Amusement & Supply Company എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണസ്ഥാപനം തുടങ്ങി[5] . തുടർന്നുള്ള നാലുവർഷങ്ങൾ കൊണ്ട് നാലു സ്റ്റേറ്റുകളിൽ വിതരണം ആരംഭിച്ചു.ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇവർ ചലച്ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞു.1918 ൽ ഹോളിവുഡിൽ "വാർണർ ബ്രോസ്. സ്റ്റുഡിയൊ" എന്ന സ്ഥാപനം തുടങ്ങി. സാം,ജാക്ക് എന്നിവർ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ഹാരി, ആൽബർട്ട് എന്നിവർ ചലച്ചിത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.