മലപ്പുറം ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia
വളാഞ്ചേരി നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | കോട്ടക്കൽ |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | നഗരസഭാ ചെയർമാൻ |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 33 എണ്ണം |
ജനസംഖ്യ | 44,687 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676552 +0494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ്, 21.90 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണള്ള വളാഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. 2014 ഡിസംബർ വരെ ഗ്രാമപഞ്ചായത്തായിരുന്ന ഇവിടെ 2015 ജനുവരിയിലാണ് നഗരസഭയായി ഉയർത്തപ്പെട്ടത്. 33 ഡിവിഷനുകളുൾപ്പെടുന്നതാണ് വളാഞ്ചേരി നഗരസഭ. 2015 നവംബർ അഞ്ചിന് നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി നേതൃത്വം നൽകുന്ന പ്രഥമ നഗരസഭാ ഭരണസമിതി നിലവിൽ വന്നു. മുസ്ലിംലീഗിലെ എം. ഷാഹിന ടീച്ചർ ആയിരുന്നു പ്രഥമ ചെയർപേഴ്സൺ. പിന്നീട്, സംഘടനാപരമായ പ്രശ്നങ്ങളെതുടർന്ന് ഇവർ രാജിവെച്ചതിനെ തുടർന്ന് സി.കെ റുഫീന നഗരസഭാ അധ്യക്ഷയായി ചുമതലയേറ്റെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.വി. ഉണ്ണികൃഷ്ണൻ, കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ ഇക്കാലയളവിൽ വൈസ് ചെയർമാൻ പദവി അലങ്കരിച്ചിട്ടുണ്ട്.
2020 ഡിസംബർ 14 ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളുടെ പിന്തുണയിൽ മുസ്ലിംലീഗിലെ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭാ ചെയർമാനായി അധികാരമേറ്റു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ റംലാ മുഹമ്മദ് ആണ് ഉപാധ്യക്ഷ. മുസ്ലിംലീഗ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്നീ കക്ഷികൾ ഉൾപ്പെടുന്ന സമിതിയാണ് നഗരസഭാ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത്
ജില്ല | മലപ്പുറം |
ബ്ലോക്ക് | കുറ്റിപ്പുറം |
വിസ്തീര്ണ്ണം | 21.90 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,010 |
പുരുഷന്മാർ | 14,686 |
സ്ത്രീകൾ | 15,324 |
ജനസാന്ദ്രത | 1370 |
സ്ത്രീ : പുരുഷ അനുപാതം | 1043 |
സാക്ഷരത | 91.81% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.