ലുഡ്വിഗ് വിറ്റ്ജൻസ്റ്റൈൻ
From Wikipedia, the free encyclopedia
യുക്തിശാസ്ത്രം, ഗണിതശാസ്ത്രദർശനം, മനസ്സിന്റെ ദർശനം, ഭാഷാദർശനം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ ഓസ്ട്രിയൻ-ബ്രിട്ടീഷ് ദാർശനികനായിരുന്നു ലുഡ്വിഗ് ജോസെഫ് ജൊഹാൻ വിറ്റ്ജൻസ്റ്റൈൻ Ludwig Josef Johann Wittgenstein (/ˈvɪtɡənʃtaɪn, -staɪn/ VIT-gən-s(h)tyne;[1] German: [ˈluːtvɪç joˈhan ˈjoːzɛf ˈvɪtɡn̩ʃtaɪn];(26 ഏപ്രിൽ 1889 – 29 ഏപ്രിൽ 1951).[2]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/75/Ludwig_Wittgenstein_1910.jpg/150px-Ludwig_Wittgenstein_1910.jpg)
"ജീനിയസിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പപ്രകാരം, അത്യുത്സാഹം, അഗാധത, മൗലികത, തീക്ഷ്ണത, മേധാവിത്വം എന്നിവയുടെ ഒത്തുചേരലിന്റെ ഏറ്റവും തികവുള്ള മാതൃക" എന്ന് ബെർട്രാൻഡ് റസ്സൽ വിറ്റ്ജൻസ്റ്റൈനെ വിശേഷിപ്പിച്ചു.[3] പലരും അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ദാർശനികൻ ആയിപ്പോലും വിലയിരുത്തുന്നു.[4] നൂറ്റാണ്ടിന്റെ പകർച്ചയിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ, വിറ്റ്ജൻസ്റ്റൈന്റെ യുക്തി-ദർശന നിബന്ധം, 'ദാർശനികാന്വേഷണങ്ങൾ എന്നീ കൃതികൾ ഇരുപതാം നൂറ്റാണ്ടിൽ തത്ത്വചിന്തയുടെ വിഷയത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച അഞ്ചുഗ്രന്ഥങ്ങളിൽ പെടുന്നവയായി വിലയിരുത്തപ്പെട്ടു. ഇവയിൽ, ദാർശനികാന്വേഷണങ്ങൾ വിശേഷമേഖലകളിലും ഭിന്നസരണികളിലും ഉള്ള തത്ത്വചിന്തകരിൽ താല്പര്യമുണർത്തിയാ പ്രകൃഷ്ടരചനയാണ്.[5] വിറ്റ്ജൻസ്റ്റൈനിന്റെ ചിന്തയുടെ സ്വാധീനം മാനവീയ-സാമൂഹ്യ ശാസ്ത്രങ്ങളിലെ എല്ലാ മേഖലകളിലും പ്രകടമാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്.