![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f4/Rachel-Carson.jpg/640px-Rachel-Carson.jpg&w=640&q=50)
റെയ്ച്ചൽ കാഴ്സൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സമുദ്ര ജൈവശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമാണ് റെയ്ച്ചൽ ലൂയിസ് കാഴ്സൺ (മേയ് 27, 1907 – ഏപ്രിൽ 14, 1964) . സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന കൃതി, അമേരിക്കയിലെ ജനങ്ങൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തിന് വഴിതെളിക്കുകയും ചെയ്തു. മരണാനന്തരം അവർക്ക് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയിലൊന്നായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകപ്പെട്ടു. ലിൻഡാ ലിയർ എഴുതിയ Rachel Carson:'Witness of Nature' എന്നതാണ് ഇവരെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ജീവചരിത്രപുസ്തകം.
വസ്തുതകൾ റെയ്ച്ചൽ കാഴ്സൺ, തൊഴിൽ ...
റെയ്ച്ചൽ കാഴ്സൺ | |
---|---|
![]() റേച്ചൽ കാഴ്സൺ, 1940 | |
തൊഴിൽ | സമുദ്രജീവിശാസ്ത്രജ്ഞ, ഹരിത സാഹിത്യകാരി |
ദേശീയത | അമേരിക്കൻ |
Period | 1937–1964 |
വിഷയം | സമുദ്ര ജീവശാസ്ത്രം, കീടനാശിനികൾ |
ശ്രദ്ധേയമായ രചന(കൾ) | നമുക്കു ചുറ്റുമുള്ള കടൽ, നിശ്ശബ്ദവസന്തം |
അടയ്ക്കുക