രാജാവ് (ചെസ്സ്)
ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണ് രാജാവ്(♔, ♚) / From Wikipedia, the free encyclopedia
ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണ് രാജാവ്(♔, ♚). ചെസ്സ് കളിയിലെ ലക്ഷ്യം തന്നെ, ഏതിരാളിയുടെ രാജാവിനെ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം കെണിയിൽ പെടുത്തുക (ചെക്ക്മേറ്റ്) എന്നതാണ്. കളിക്കാരന്റെ രാജാവ് ഏതിരാളിയുടെ കരുക്കളാൾ വെട്ടിയെടുക്കൽ ഭീഷണി നേരിടുന്നുവെങ്കിൽ അതിനെ ചെക്ക് എന്നു പറയുന്നു. അപ്പോൾ, അടുത്ത നീക്കത്തിൽ തന്നെ, കളിക്കാരൻ രാജാവിനെതിരെയുള്ള വെട്ടിയെടുക്കൽ ഭീഷണി ഒഴിവാക്കോണ്ടതാണ്. അതിന് കളിക്കാരന് കഴിയാത്ത അവസ്ഥയാണ് ചെക്ക്മേറ്റ്. ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണെങ്കിൽ പോലും ചെസ്സ് കളിയിലെ അന്ത്യഘട്ടമെത്തുന്നതു വരെ രാജാവ് സാധാരണയായി ദുർബലമായ കരുവാണ്. വളരെ കുറചു നീക്കങ്ങളേ രാജാവിനുള്ളൂ. അന്ത്യഘട്ടത്തിൽ രാജാവിന്റെ ഓരോ നീക്കവും കളിയുടെ ഫലത്തെ മാറ്റിമാറിക്കാൻ കെല്പുള്ളതാകുന്നു.
ഈ ലേഖനത്തിൽ, ചെസ്സ് നീക്കങ്ങൾ വിശദീകരിക്കുന്നതിനു ബീജഗണിത സൂചകസമ്പ്രദായം(അൾജിബ്രിക് നൊട്ടേഷൻ) ഉപയോഗിച്ചിരിക്കുന്നു.