From Wikipedia, the free encyclopedia
ചരിത്രകാലത്തെ ഒരു ഗ്രീക്ക് യാത്രികനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു മെഗസ്തനീസ്. (പുരാതന ഗ്രീക്ക്: Μεγασθένης, ca. 350 BC - 290 BC - ഇംഗ്ലീഷ്: Megasthanese). ഏഷ്യാ മൈനറിലാണ് അദ്ദേഹം ജനിച്ചത്. സെലൂക്കസ് നിക്കട്ടോർ എന്ന ഗ്രീക്ക് ചക്രവർത്തി ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്കയച്ച സ്ഥാനപതിയായിരുന്നു അദ്ദേഹം. ബി.സി.ഇ. 290-ൽ മെഗസ്തനീസ് ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനമായ പാടലീപുത്രത്തെത്തി. ഈ പ്രദേശം സന്ദർശിക്കുന്ന ആദ്യ ഗ്രീക്കുകാരനാണ് മെഗസ്തനീസ്[1]..
അദ്ദേഹം ഇന്ത്യയെപ്പറ്റി രചിച്ച ഗ്രന്ഥമാണ് ഇൻഡിക്ക.[2] കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ് അദ്ദേഹം. ഭാരതത്തിലുടനീളം കാൽനടയായി സഞ്ചരിച്ച് കണ്ട വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചാണ് ഗ്രന്ഥരചന നടത്തിയത്. സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ മെഗസ്തനീസ് നടത്തിയിരുന്നു[1].
ഇൻഡിക്കയുടെ ശരിപകർപ്പ് ഇനിയും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പിൽക്കാലത്ത് മക്രിന്റൽ സമാഹരിച്ച പതിപ്പ് ഇന്ന് ലഭ്യമാണ്. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.