മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
അമേരിക്കൻ മിനിസ്റ്റർ / From Wikipedia, the free encyclopedia
അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ (1929 ജനുവരി 15- 1968 ഏപ്രിൽ 4). വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു. 1955-1956ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാർച്ചിലെ 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്[1]. 1968 ഏപ്രിൽ 4നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു. അദ്ദേഹം ഒരു നല്ല വ്യക്തി ആയിരുന്നു
വസ്തുതകൾ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, ജനനം: ...
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ | |
---|---|
ജനുവരി 15, 1929 – ഏപ്രിൽ 4, 1968 | |
ജനനം: | (1929-01-15)ജനുവരി 15, 1929 |
ജനന സ്ഥലം: | അറ്റ്ലാന്റ, ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ |
മരണം: | ഏപ്രിൽ 4, 1968(1968-04-04) (പ്രായം 39) |
മരണ സ്ഥലം: | മെംഫിസ് , ടെന്നസി |
മുന്നണി: | അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ കറുത്തവർക്ക് വേണ്ടി പോരാടി |
അടയ്ക്കുക