![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/Madalyn_Murray_O%2527Hair.jpg/640px-Madalyn_Murray_O%2527Hair.jpg&w=640&q=50)
മാഡലിൻ മുറേ ഒ'ഹൈർ
From Wikipedia, the free encyclopedia
മാഡലിൻ മുറേ ഒ'ഹൈർ (1919 ഏപ്രിൽ 13 – 1995 സെപ്റ്റംബർ 29)[1] അമേരിക്കയിലെ ഒരു നിരീശ്വരവാദ പ്രവർത്തകയും അമേരിക്കൻ എഥീസ്റ്റ്സിന്റെ സ്ഥാപകയും 1963 മുതൽ 1986 വരെ അതിന്റെ പ്രസിഡന്റുമായിരുന്നു. അമേരിക്കൻ എഥീസ്റ്റ് മാഗസിന്റെ ആദ്യ പതിപ്പുകൾ പുറത്തിറക്കിയത് മാഡലിനാണ്. 1963-ൽ അമേരിക്കയിലെ പൊതു വിദ്യാലയങ്ങളിൽ ഔദ്യോഗികമായി ബൈബിൾ വായന നിർത്തലാക്കുന്നതിനിടയാക്കിയ സുപ്രീം കോടതി വിധിയുണ്ടായ മുറേ വേഴ്സസ് കർലെറ്റ് എന്ന കേസ് മാഡലിൻ പ്രശസ്തയാകുന്നതിന് കാരണമായിട്ടുണ്ട്. ഇതെത്തുടർന്ന് 1964-ൽ ലൈഫ് മാഗസിൻ മാഡലിനെ "അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെടുന്ന സ്ത്രീയായി" വിശേഷിപ്പിക്കുകയുണ്ടായി.[2][3]
മാഡലിൻ മുറേ ഒ'ഹൈർ | |
---|---|
![]() മാഡലിൻ മുറേ ഒ'ഹൈർ, 1983 | |
ജനനം | മാഡലിൻ മേയ്സ് (1919-04-13)ഏപ്രിൽ 13, 1919 |
മരണം | സെപ്റ്റംബർ 29, 1995(1995-09-29) (പ്രായം 76) |
മരണ കാരണം | ഡേവിഡ് ആർ. വാട്ടേഴ്സ് കൊലപ്പെടുത്തി |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | സൗത്ത് ടെക്സാസ് കോളേജ് ഓഫ് ലോ |
കലാലയം | ആഷ്ലാന്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | അമേരിക്കൻ എഥീസ്റ്റ്സ് സ്ഥാപക പ്രസിഡന്റ് |
അറിയപ്പെടുന്നത് | അബിംഗ്ടൺ സ്കൂൾ ഡിസ്ട്രിക്റ്റ് വേഴ്സസ് ഷെമ്പ് (സുപ്രീം കോടതിയിലെ കേസ്) |
കുട്ടികൾ | വില്യം ജെ. മുറേ, ജോൺ ഗാർത്ത് മുറേ |
1995-ൽ അമേരിക്കൻ എഥീസ്റ്റ്സിന്റെ മുൻ ഓഫീസ് മാനേജർ ഡേവിഡ് റോലാന്റ് വാട്ടേഴ്സ് എന്നയാൾ മാഡലിനെയും മകൻ ജോൺ മുറേയെയും കൊച്ചുമകൻ റോബിൻ മുറേ ഒ'ഹൈറിനെയും തട്ടിക്കൊണ്ടുപോയി കൊലചെയ്ത് ശവശരീരങ്ങൾ വികൃതമാക്കുകയുണ്ടായി.