മയ്യിൽ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. തളിപ്പറമ്പിൽ നിന്നും നണിച്ചേരിപാലം വഴി 13 കി.മീ ദൂരം സഞ്ചരിച്ചാൽ മയ്യിൽ എത്തിച്ചേരാം.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്. കാഞ്ഞങ്ങാട് മുതലുള്ളവർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന നിർദ്ദിഷ്ട വിമാനത്താവള പാത കടന്നു പോകുന്നതും മയ്യിൽ വഴിയാണ്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (22 കി മീ) ദൂരമാണ് ഉള്ളത്. ഇരിക്കൂർ ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കണ്ണൂർ ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു. ഫുട്ബോൾ കളിയുടെ കണ്ണൂർ ജില്ലയിലെ ഒരു ഈറ്റില്ലമാണ് ഈ പ്രദേശം.
Mayyil മയ്യിൽ | |
---|---|
ചെറുപട്ടണം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
• ഭരണസമിതി | മയ്യിൽ ഗ്രാമപഞ്ചായത്ത് |
• ആകെ | 33.08 ച.കി.മീ.(12.77 ച മൈ) |
ഉയരം | 45 മീ(148 അടി) |
(2011) | |
• ആകെ | 29,649 |
• ജനസാന്ദ്രത | 900/ച.കി.മീ.(2,300/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 670602 |
ടെലിഫോൺ കോഡ് | 0460 |
വാഹന റെജിസ്ട്രേഷൻ | KL-59 |
ലോകസഭ മണ്ഡലം | കണ്ണൂർ |
നിയമസഭ | തളിപ്പറമ്പ് |