ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
From Wikipedia, the free encyclopedia
ദി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് (ഹിന്ദി: मुंबई शेयर बाज़ार Mumbaī Śeyar Bājār) (പഴയ പേര്, ദി സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, അല്ലെങ്കിൽ BSE) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. 2007 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്ത 4700 കമ്പനികൾ ഉണ്ട്. അതിനാൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. [1] ഇത് സ്ഥിതിചെയ്യുന്നത് മുംബൈയിലെ ദലാൽ സ്ട്രീറ്റിലാണ്. 2007 ഡിസംബർ 31-ന് BSE-യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ യു. എസ്. ഡോളർ 1.79 ട്രില്യൺ ആയിരുന്നു. സൌത്ത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ 10 എക്സേഞ്ചുകളിൽ ഒരെണ്ണവുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. [2]
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മുംബൈ ഷെയർ ബാഝാർ | |
---|---|
തരം | സ്റ്റോക്ക് എക്സ്ചേഞ്ച് |
സ്ഥാനം | മുംബൈ, ഇന്ത്യ |
സ്ഥാപിതം | 1875 |
ഉടമ | ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് |
പ്രധാനപ്പെട്ട വ്യക്തികൾ | രജ്നികാന്ത് പട്ടേൽ (CEO) |
Currency | INR |
No. of listings | ~4700 |
Market cap | US$ 1.79 ട്രില്യൺ (Dec 31, 2007) |
Volume | US$ 980 ശതകോടി (2006) |
Indices | BSE Sensex |
വെബ്സൈറ്റ് | www.bseindia.com |
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചത് 1875-ൽ ആണ്. 2008 ഏപ്രിലിലെ കണക്കനുസരിച്ച് എകദേശം 4895 ഇന്ത്യൻ കമ്പനികൾ ഈ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. [3] മാത്രമല്ല വിപണനവ്യാപ്തിയും വളരെ കൂടുതലാണ്. ബി.എസ്.ഇ. സെൻസെക്സ് (BSE Sensex) (SENSitive indEX) എന്ന (ബി.എസ്.ഇ. 30 എന്നും അറിയപ്പെടുന്നു) സൂചികയാണ് ഇന്ത്യയിലും ഏഷ്യയിൽത്തന്നെയും കൂടുതലായി അറിയപ്പെടുന്ന മാർക്കറ്റ് സൂചിക. ഷെയർ വ്യാപാരത്തിൽ മറ്റനേകം എക്സ്ചേഞ്ചുകൾ പങ്കെടുന്നുണ്ടെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.