![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1b/%2522Freedom_of_Worship%2522_-_NARA_-_513537.jpg/640px-%2522Freedom_of_Worship%2522_-_NARA_-_513537.jpg&w=640&q=50)
ഫ്രീഡം ഓഫ് വർഷിപ്
അമേരിക്കൻ കലാകാരൻ നോർമൻ റോക്ക്വെൽ വരച്ച ചിത്രം / From Wikipedia, the free encyclopedia
അമേരിക്കൻ കലാകാരൻ നോർമൻ റോക്ക്വെൽ വരച്ച ഫോർ ഫ്രീഡംസ് ചിത്രങ്ങളിൽ രണ്ടാമത്തേതാണ് ഫ്രീഡം ഓഫ് വർഷിപ് അല്ലെങ്കിൽ ഫ്രീഡം ടു വർഷിപ്. അമേരിക്കൻ ഐക്യനാടുകളിലെ 32-ാമത് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് 1941 ജനുവരി 6-ന് നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഡ്രെസിൽ വിവരിച്ച ഫോർ ഫ്രീഡംസ് എന്നറിയപ്പെടുന്ന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രങ്ങൾ. റോക്ക്വെല്ലിന്റെ ഈ പെയിന്റിംഗും ഫ്രീഡം ഓഫ് സ്പീച്ചും ആണ് പരമ്പരയിലെ ഏറ്റവും വിജയകരമായത്. ഫ്രീഡം ഓഫ് വർഷിപ് 1943 ഫെബ്രുവരി 27 ലക്കം ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റിന്റെ തത്ത്വചിന്തകനായ വിൽ ഡ്യൂറന്റിന്റെ ഒരു ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചു.
വസ്തുതകൾ ഫ്രീഡം ഓഫ് വർഷിപ്, കലാകാരൻ ...
ഫ്രീഡം ഓഫ് വർഷിപ് | |
---|---|
or Freedom to Worship | |
![]() | |
കലാകാരൻ | Norman Rockwell |
വർഷം | 1943 |
Medium | oil on canvas |
അളവുകൾ | 116.8 cm × 90 cm (46 in × 35.5 in) |
സ്ഥാനം | Norman Rockwell Museum, Stockbridge, Massachusetts United States |
അടയ്ക്കുക