ഫ്രങ്ക് ഫർട്ട് പുസ്തകമേള
From Wikipedia, the free encyclopedia
ജോനസ്ഗുട്ടൺബർഗ് ആദ്യത്തെ അച്ചടി യന്ത്രം കണ്ടുപിടിച്ചത് 1439 ൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ വച്ചാണ്.1440 കൾക്കു ശേഷം ഫ്രാങ്ക്ഫർട്ടിലെ പുസ്തക വ്യാപാരികൾ ഗുട്ടൺബർഗിന്റെ കണ്ടെത്തലിനോടുള്ള ആദരസൂചകമായി എല്ലാ വർഷവും പുസതകമ്ള നടത്താൻ തീരുമാനിച്ചു.ഏകദേശം അഞ്ഞൂറു വർഷത്തിന്റെ ചരിത്രമുണ്ട് ഈ പുസതകമേളക്ക്.17-ാം നൂറ്റാണ്ടു വരെ പ്രധാന പുസ്തക പ്രദർശനങ്ങളിൽ ഒന്നായിരുന്നു ഇത്.1632 -ൽ ജർമ്മനിയിലെ മറ്റൊരു നഗരമായ ലെയ്പ്സിൽ പുതിയൊരു പുസ്തക മേളക്ക് തുടക്കം കുറിച്ചതോടെ ഇതിന്റെ ശോഭയ്ക്ക് മങ്ങലേറ്റു.1949 -ൽ രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് ആധുനിക ഫ്രാങ്ക്ഫർട്ട് മേളക്ക് തുടക്കമായത്.