ഫിയോദർ ദസ്തയേവ്സ്കി
From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കി (ഇംഗ്ലീഷ്: Fyodor Mikhaylovich Dostoyevsky, റഷ്യൻ: Фёдор Михайлович Достоевский ) (നവംബർ 11, 1821 - ഫെബ്രുവരി 9, 1881).[൧] മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച ദസ്തയേവ്സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്.
വസ്തുതകൾ ഫിയോദർ ദസ്തയേവ്സ്കി, ജനനം ...
ഫിയോദർ ദസ്തയേവ്സ്കി | |
---|---|
ജനനം | ഫിയോദർ മൈക്കലോവിച്ച് ദസ്തയേവ്സ്കി |
തൊഴിൽ | നോവലിസ്റ്റ്, കഥാകൃത്ത് |
ഭാഷ | റഷ്യൻ |
Genre | Suspense, literary fiction |
ശ്രദ്ധേയമായ രചന(കൾ) | ഒളിവിൽ നിന്നുള്ള കുറിപ്പുകൾ കുറ്റവും ശിക്ഷയും ഇഡിയറ്റ് കരമസോവ് ബ്രദേഴ്സ് ചൂതാട്ടക്കാരൻ |
പങ്കാളി | മരിയ ഡിട്രിയേന ഇസവേയ (വിവാഹം: 1857-ൽ) (1864-ൽ മരിയ മരണമടഞ്ഞു) അന്ന ഗ്രിഗോറിയേന നിക്കിന (വിവാഹം:1867-ൽ) |
കുട്ടികൾ | സോഫിയ, ലൂബോ, ഫിയോദർ |
കയ്യൊപ്പ് |
അടയ്ക്കുക