റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും പൌരസ്ത്യദേശത്തും (ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) ആർമീനിയായിലും വളർന്നുവന്ന സഭകളെയാണു് പൌരസ്ത്യസഭകളെന്നു് വിളിയ്ക്കുന്നതു്.

വസ്തുതകൾ പൗരസ്ത്യ ക്രിസ്തീയത, ദൈവ ശാസ്ത്രം ...
അടയ്ക്കുക

കിഴക്കുള്ളവർ എന്നാണ്‌ പൗരസ്ത്യർ എന്ന വാക്കിന്റെ അർത്ഥം. യൂറോപ്യരുടെയും ക്രിസ്തീയസഭകളുടെയും പൗരസ്ത്യർ എന്ന വിവക്ഷയും കിഴക്കു് (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്രപ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം സങ്കീർണമാണു്. ഗ്രീക്കു് – റോമൻ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ച സങ്കല്പങ്ങളാണവ.

ഒയ്ക്കുമെനെ

ഗ്രീക്കു് – റോമൻ ലോകവീക്ഷണപ്രകാരം ആകമാനം എന്നും മാനവലോകം എന്നും അർത്ഥമുള്ള ഒയ്ക്കുമെനെ എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുൾപ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്.പുറത്തുള്ളവ അപരിഷ്കൃതരുടെ (ബാർബേറിയരുടെ) ലോകവുമാണ്. യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം, പൗരസ്ത്യം, സമീപപൗരസ്ത്യം, മദ്ധ്യപൗരസ്ത്യം (പശ്ചിമേഷ്യ), വിദൂരപൗരസ്ത്യം (പൂർവേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്രസങ്കല്പങ്ങളുടെ ഉറവിടവും അതാണു്. ഇക്കാലത്തു് പാശ്ചാത്യം എന്നു് പറ‍ഞ്ഞാൽ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളർന്നുണ്ടായ അമേരിക്കയും ഉൾപ്പെടുന്നതാണു്. പൗരസ്ത്യം എന്നു് പറഞ്ഞാൽ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങൾ (ചിലപ്പോൾ അസ്സിറിയയും ഇന്ത്യയും ഉൾപ്പെടും-ക്രിസ്തീയ അർത്ഥം മൂലം).

പ്രദേശപരം

ക്രൈസ്തവ സഭകളുടെ ഇടയിൽ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകൾ പൊതുവേ അറിയപ്പെടുന്നതു്).

റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നു്വന്ന അലക്സാന്ത്രിയ, അന്ത്യോക്യ, കുസ്തന്തീനോപൊലിസ് എന്നീ മൂന്നു് പാത്രിയർക്കാസന സഭകളും പൌരസ്ത്യത്തിൽ(ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) വളർന്നുവന്ന നെസ്തോറിയൻ - ഓർത്തഡോക്സ് പൌരസ്ത്യ കാതോലിക്കാസന സഭകളും ആർമീനിയൻ അപ്പോസ്തോലിക സഭയുമാണു് കിഴക്കൻ സഭകൾ.

റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ സഭകൾ

റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നുവന്ന സഭകൾ.

കിഴക്കിന്റെ സഭ

പൌരസ്ത്യത്തിൽ(ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയിലും മലങ്കരയിലും)വളർന്നുവന്ന സഭകൾ.

ആർമീനിയായിലെ സഭ

ആർമീനിയൻ അപ്പോസ്തോലിക സഭ അംഗസംഖ്യ: 30 ലക്ഷം

  • മുഴുവൻ ആർമീനിയരുടെയും സിംഹാസനം
  • കിലിക്യാ സിംഹാസനം

വിശ്വാസപരം

വിശ്വാസപരമായി കാഴക്കൻ സഭകൾ മൂന്നു് വിഭാഗത്തിൽ പെടുന്നു.

ബൈസാന്ത്യ ഒർത്തഡോക്സ് സഭ

ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾ അംഗസംഖ്യ: 22കോടി

കിഴക്കിന്റെ സഭ

  • അസ്സിറിയൻ പൌരസ്ത്യ സഭ അംഗസംഖ്യ: നാലു് ലക്ഷം
  • പുരാതന പൌരസ്ത്യ സഭ അംഗസംഖ്യ: ഒരു ലക്ഷം

ഓറീയന്റൽ ഒർത്തഡോക്സ് സഭ

  • അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ അംഗസംഖ്യ: 17 ലക്ഷം (ശീമക്കാർ 5 ലക്ഷം,ഇന്ത്യക്കാർ 12 ലക്ഷം – അതിൽ പകുതി അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ നേരിട്ടും പകുതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയുടെ കീഴിലുമാണു്.)
  • അലക്സാന്ത്രിയൻ ഈഗുപ്തായ ഒർത്തഡോക്സ് സഭ അംഗസംഖ്യ: 90 ലക്ഷം
  • എത്തിയോപ്പിയാ ഒർത്തഡോക്സ് സഭ അംഗസംഖ്യ: നാലരക്കോടി
  • എറിത്രിയാ ഒർത്തഡോക്സ് സഭ അംഗസംഖ്യ: ഒന്നരക്കോടി
  • ആർമീനിയൻ അപ്പോസ്തോലിക സഭ (മുഴുവൻ ആർമീനിയരുടെയും സിംഹാസനം)
  • ആർമീനിയൻ അപ്പോസ്തോലിക സഭ(കിലിക്യാ സിംഹാസനം)

പൗരസ്ത്യസഭ എന്ന പ്രയോഗം

പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പ്രയോഗം

താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു് തർജമചെയ്യാറുണ്ടു്.

  • ഈസ്റ്റേൺ ഓർത്തഡോക്സ് സഭ (ബൈസാന്ത്യ ഓർത്തഡോക്സ് സഭ)

പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ . ബൈസാന്ത്യ ഓർത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ ആണു് പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പേരുള്ളതു്.

  • ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ (പ്രാചീന ഓർത്തഡോക്സ് സഭ)

ഓറീയന്റൽ എന്ന പദത്തിനു് പൗരസ്ത്യം എന്ന അർത്ഥമുണ്ടു്.ഈ അർത്ഥത്തിൽ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നപ്രയോഗമുണ്ടു്.

പൗരസ്ത്യ സഭ എന്ന പ്രയോഗം

കിഴക്കു് ഒക്കെയുടെ

അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെയും അന്ത്യോക്യാ പാത്രിയർക്കീസു്മാരുടെ സ്ഥാനികനാമത്തിലെ അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും(ആന്റിയോക് ആന്റ് ഓൾ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ കിഴക്കു് റോമാസാമ്രാജ്യത്തിലെ കിഴക്കൻ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.